സംസാര ശേഷി ഇല്ലാത്ത രണ്ട് വയസുകാരിയെ മാതാപിതാക്കൾ കിണറ്റിലെറിഞ്ഞു കൊന്നു
ബുധനാഴ്ചയാണ് സംഭവം പുറം ലോകം അറിയുന്നത്. ജനിച്ച നാൾ മുതൽ കുട്ടിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല
ബാംഗ്ലൂർ : സംസാരിക്കാൻ കഴിവില്ലാത്ത കുട്ടിയെ മാതാപിതാക്കൾ ചേർന്ന് കിണറ്റിലെറിഞ്ഞു കൊന്നു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.കെമിക്കല്‍ (Chemical) ഫാക്ടറി ജീവനക്കാരായ ബി. ശങ്കരയുടെയും മാനസയുടെയും മകള്‍ മഹാദേവിയാണ് (2) കൊല്ലപ്പെട്ടത്. കുട്ടിയുടെ മുത്തശ്ശിമാർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ബുധനാഴ്ചയാണ് സംഭവം പുറം ലോകം അറിയുന്നത്. ജനിച്ച നാൾ മുതൽ കുട്ടിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല ഇത് സംബന്ധിച്ച് പലവട്ടം മാതാപിതാക്കൾ സംസാരിച്ച് വഴക്കുണ്ടായിരുന്നതായാണ് വിവരം.
പൊലീസിന്റെ (Police) അന്വേഷണത്തില്‍ കുഞ്ഞിന്‍റെ മാതാവിന്റെയും പിതാവിന്റെയും അറിവോടുകൂടി മുത്തശ്ശിയും മുതുമുത്തശ്ശിയും ചേര്‍ന്നാണ് കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് കണ്ടെത്തി.വ്യാഴാഴ്ചയാണ് ഗ്രാമത്തിലെ ഫാമിനോട് ചേര്‍ന്ന കിണറില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു കുടുംബാംഗങ്ങള്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
കുട്ടിയുടെ ജനനം അശുഭകരമാണെന്നായിരുന്നു മാതാപിതാക്കൾ കരുതിയിരുന്നത് ഇതാണ് കൊലപാതകത്തിലേക്ക് (Murder) നയിക്കാനുള്ള പ്രധാന കാരണം.ഏതോ ജ്യോത്സ്യൻമാരും ഇത് പറഞ്ഞിരുന്നുവത്രെ. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കക്കൾ ആശങ്കയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ALSO READ: Zomato Case:ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയത് ചോദിച്ചു,യുവതിയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ
ഇതോടെയാണ് കുട്ടിയെ കൊല്ലാനുള്ള തീരുമാനം കുട്ടിയുടെ മാതാപിക്കാളും മുത്തശ്ശിമാരും ചേർന്നെടുത്തത്. ആദ്യം കുട്ടിയെ ഉപേക്ഷിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു അതിനിടയിലാണ് കുട്ടി വീണ്ടും തിരികെ വരാനുള്ള സാധ്യത കണ്ട് കൊലപ്പെടുത്താമെന്ന് വെച്ചതെന്നാാണ് ഇവർ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ മറ്റേതെങ്കിലും പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
ALSO READ: Crime: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.