ബെംഗളൂരു: ബിജെപിയുടെ നേതൃത്വത്തിൽ കർണാടകയിൽ നടത്താനിരിക്കുന്ന 'ചലോ മംഗളൂരൂ' റാലി കടന്നുപോകുന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ.
ബെംഗളൂരൂ സിറ്റി പൊലീസ് കമ്മിഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം, റാലിയുമായി മുന്നോട്ടു പോകുമെന്ന് ബിജെപി കർണ്ണാടക ഘടകം വ്യക്തമാക്കി. റാലിക്കെത്തിയ വാഹനങ്ങൾ പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ്.
കർണാടകയിൽ ബിജെപി, ആർഎസ്എസ് അനുഭാവികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധമായാണ് റാലി സംഘടിപ്പിച്ചതെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചു.
ബെംഗളൂരുവിന്റെ ഹൃദയഭാഗമായ ഫ്രീഡം പാർക്കിൽനിന്ന് റാലി ആരംഭിക്കാനാണ് തീരുമാനം. ഇവിടേക്ക് എത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞിട്ടുണ്ട്.
നൂറുകണക്കിനു ബൈക്കുകളുടെ അകമ്പടിയോടെയുള്ള യാത്രയാണിത്. മൈസുരുവിൽനിന്നും ഹൂബ്ലിയിൽനിന്നുമുള്ള ബൈക്കുകൾ മംഗളൂരുവിലേക്കു എത്തിത്തുടങ്ങിയതോടെ വിവിധ മേഖലകളിൽ തടയാനാണ് പൊലീസിന്റെ നീക്കം.<
#MangaluruChalo rally: Clash between Police and BJP workers in Karnataka's Bengaluru. pic.twitter.com/giu9Sb9bIo
— ANI (@ANI) September 5, 2017
>