Infant Kidnapped Incident | നീതുവിൽ നിന്ന് പണം തട്ടി, മകനും മർദ്ദനം, ഇബ്രാഹിം ബാദുഷ അറസ്റ്റിൽ
നീതു പണം നൽകാതായതോടെ പ്രായപൂർത്തിയാകാത്ത മകനെ ഉൾപ്പെടെ ഇയാൾ മർദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു.
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ അറസ്റ്റ് ചെയ്തു. നീതുവിൽ നിന്ന് ഇയാൾ പണം തട്ടിയിരുന്നു. കൂടാതെ ഇവരെയും കുട്ടിയെയും ഇബ്രാഹിം മർദ്ദിച്ചുവെന്നും ആരോപിച്ചാണ് കേസെടുത്തത്. വഞ്ചനാ കുറ്റവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
നീതു പണം നൽകാതായതോടെ പ്രായപൂർത്തിയാകാത്ത മകനെ ഉൾപ്പെടെ ഇയാൾ മർദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇബ്രാഹിമിനെ നാളെ കോടതിയിൽ ഹാജരാക്കും. അതേസമയം മെഡിക്കൽ കോളജിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത കേസിൽ നീതു മാത്രമാണ് പ്രതി.
നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്നാണ് നീതു പോലീസിനോട് പറഞ്ഞത്. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിക്കുകയും ശേഷം മറ്റൊരു വിവാഹത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. തട്ടിയെടുത്ത കുഞ്ഞ് (Infant Kidnapped) ഇബ്രാഹിന്റേതാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു നീതുവിന്റെ ശ്രമം. ഇതിലൂടെ തന്റെ കയ്യിൽ നിന്നും ബാദുഷ തട്ടിയെടുത്ത 30 ലക്ഷം രൂപയും സ്വർണ്ണവും തിരികെ വാങ്ങാൻ ആയിരുന്നു ഈ പദ്ധതി.
ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA