കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ടാണ് ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ കുഞ്ഞിനെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ ഒരു സ്ത്രീ കടത്തികൊണ്ടുപോയത്.
സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തുകയും ചെയ്തു. ഉടന്‍ പോലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും പറഞ്ഞാണ് അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങി സ്ത്രീ കടന്നു കളഞ്ഞത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കി. എന്നാൽ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ മാതാപിതാക്കൾ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Also Read: Actress attack case | ദിലീപിനൊപ്പം ഗൂഡാലോചനയിൽ പ്രമുഖ നടനും, പൾസർ സുനിയുടെ കത്തിൽ നിർണായക വിവരങ്ങൾ
സ്ത്രീ കുഞ്ഞിനേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കുട്ടിയെ കടത്തികൊണ്ടുപോയ സ്ത്രീ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA