വിസ്മയ കേസിൽ വിധി നാളെ: വിസ്മയയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ മാതാപിതാക്കൾ; അഭിമുഖം കാണാം
മരണദിവസം വിസ്മയയുമായി വഴക്കുണ്ടായെന്ന് പ്രതി പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയും കോടതിയെ അറിയിച്ചിചിരുന്നു. വിസ്മയക്ക് നീതി ഉറപ്പാക്കുന്ന വിധി ആകും ഉണ്ടാവുകയെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
കൊല്ലം: കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്താണ് വിധി പ്രഖ്യാപിക്കുക. കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയയെ ഭർതൃഗ്രഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയുടെ ആത്മഹത്യ. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
41 സാക്ഷികള്‍, 118 രേഖകള്‍, 12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. കിരണ്‍കുമാറില്‍ നിന്ന് വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റുവാങ്ങിയിരുന്നുവെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും ക്‌ളനിക്കല്‍ സൈക്കോളജിസ്റ്റും മൊഴി നല്‍കി.
മരണദിവസം വിസ്മയയുമായി വഴക്കുണ്ടായെന്ന് പ്രതി പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയും കോടതിയെ അറിയിച്ചിചിരുന്നു. വിസ്മയക്ക് നീതി ഉറപ്പാക്കുന്ന വിധി ആകും ഉണ്ടാവുകയെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം നേടിയ പ്രതി എട്ടുമാസങ്ങള്‍ക്ക് ശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.
Read Also: ജന്മദിനത്തിൽ അഭിനയ വിസ്മയത്തിന് ആരാധകൻ തീർത്ത നൂറ് പേപ്പറുകളിലെ സമ്മാനം
2021 ജൂൺ 21 നാണ് വിസ്മയയെ കിരണിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിൽ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് മോഹൻരാജാണ് ഹാജരായത്. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിതയും സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു
അഭിമുഖത്തിന്‍റെ പൂർണ്ണ രൂപം താഴെയുള്ള ലിങ്കിൽ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...