കൊച്ചി : കാക്കനാട് ഫോട്ടോഷൂട്ടെന്ന് വ്യാജേന മലപ്പുറം സ്വദേശിനിയെ തടവിൽ വെച്ച് കൂട്ടബലാത്സംഗം (Gang Rape) ചെയ്ത സംഭവത്തിൽ പോലീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഇര. പോലീസ് സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥൻ ലൈംഗിക ചേഷ്ട കാണിച്ചുയെന്നും പ്രതികൾക്ക് രക്ഷപ്പെടുന്നതിന് സഹായമാകും വിധം പോലീസുകാർ പ്രവർത്തിച്ചുയെന്ന കടുത്ത ആരോപണങ്ങളുമായിട്ടാണ് ഇര രംഗത്തെത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതിയിൽ വെച്ച് പോലീസ് തനിക്കെതിരായി ജഡ്ജിയോട് സംസാരിച്ചുയെന്നും യുവതി പറഞ്ഞുയെന്ന്  മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ലൈംഗിക ചേഷ്ട കാണിച്ച പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ തിരിച്ചറിയുമെന്ന് യുവതി പറഞ്ഞു. 


ALSO READ : ഫോട്ടോഷൂട്ടിന്റെ മറവിൽ 27കാരിയെ തടവിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തു; കൊച്ചിയിൽ യുവതിയടക്കം 4 പേർ പിടിയിൽ


കൂടാതെ തനിക്കിതുവരെ പോലീസ് എഫ്ഐആർ നൽകിട്ടില്ല. പോലീസ് പരിശോധനയ്ക്കെത്തിയപ്പോൾ പ്രതിയായ ക്രിസ്റ്റീന ലോഡ്ജിൽ തന്നെയുണ്ടായിരുന്നു. പിന്നീടാണ് അവർ ഒളിവിൽ പോകുന്നതെന്നും യുവതി വ്യക്തമാക്കി. നവംബർ 28നാണ് യുവതി ഫോട്ടോഷൂട്ടിനായി മലപ്പുറത്ത് നിന്ന് കൊച്ചിയിലെത്തുന്നത്. 


ALSO READ : ചികിത്സയുടെ മറവിൽ തിരുവനന്തപുരത്ത് 15കാരിയെ മന്ത്രിവാദി പീഡിപ്പിച്ച് ഗർഭിണിയാക്കി


സംഭവത്തിൽ ലോഡ്ജ് ഉടമയായ സ്ത്രീ ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായരിക്കുന്നത്. അറസ്റ്റിലായ നാല് പേരും കൊച്ചി സ്വദേശികളാണ്. അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പോലീസ് പിടിയിലായത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് പെൺക്കുട്ടികൾ കേരളത്തിലേക്കെത്തിച്ച് അനാശാസ്യം നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഫോട്ടോഷൂട്ടിനെന്ന വ്യാജേനയാണ് യുവതിയെ സംഘം മലപ്പുറത്ത് നിന്നും കൊച്ചിയിലെത്തിച്ചത്. ശേഷം രണ്ട് ദിവസം പ്രതികൾ യുവതിയെ തടവിൽ പാർപ്പിച്ച് ലഹരി മരുന്നകൾ നൽകി പീഡിപ്പിക്കുകയായിരുന്നുയെന്ന് പോലീസ് അറിയിച്ചു. ഡിസംബർ ഒന്നിനും രണ്ടിനുമിടയിലാണ് സംഭവം നടക്കുന്നത്.


ALSO READ : Rape | കോളേജിനുള്ളിൽ വിദ്യാർഥിനി ബലാത്സം​ഗത്തിന് ഇരയായി; പ്രതി പിടിയിൽ


തുടർന്ന് പ്രതികൾ യുവതിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. ചിത്രീകരിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ് പോലീസ് പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.