ചികിത്സയുടെ മറവിൽ തിരുവനന്തപുരത്ത് 15കാരിയെ മന്ത്രിവാദി പീഡിപ്പിച്ച് ഗർഭിണിയാക്കി

സഹോദരിക്ക് വേണ്ടിയുള്ള ചികിത്സയുടെ മറവിലാണ് മന്ത്രിവാദി പെൺക്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 

Written by - Zee Hindustan Malayalam Desk | Last Updated : Dec 6, 2021, 03:38 PM IST
  • സഹോദരിക്ക് വേണ്ടിയുള്ള ചികിത്സയുടെ മറവിലാണ് മന്ത്രിവാദി പെൺക്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
  • സംഭവത്തിൽ മണലോട സ്വദേശി ശേഖറിനെയാണ് പോലീസ് പിടികൂടിയത്.
  • പെൺക്കുട്ടിയുടെ സഹോദരിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ രോഗം ഭേദമാക്കുന്നതിനാണ് ശേഖറിനെ മാതാപിതാക്കാൾ സമീപിക്കുന്നത്.
ചികിത്സയുടെ മറവിൽ തിരുവനന്തപുരത്ത് 15കാരിയെ മന്ത്രിവാദി പീഡിപ്പിച്ച് ഗർഭിണിയാക്കി

തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് (Rape) ഗർഭിണിയാക്കിയ മന്ത്രിവാദി (Enchanter) പിടിയിൽ. തിരുവനന്തപുരം കുഴിത്തറയിലാണ് സംഭവം. സഹോദരിക്ക് വേണ്ടിയുള്ള ചികിത്സയുടെ മറവിലാണ് മന്ത്രിവാദി പെൺക്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 

സംഭവത്തിൽ മണലോട സ്വദേശി ശേഖറിനെയാണ് പോലീസ് പിടികൂടിയത്. പെൺക്കുട്ടിയുടെ സഹോദരിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ രോഗം ഭേദമാക്കുന്നതിനാണ് ശേഖറിനെ മാതാപിതാക്കാൾ സമീപിക്കുന്നത്. 

ALSO READ : ഫോട്ടോഷൂട്ടിന്റെ മറവിൽ 27കാരിയെ തടവിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തു; കൊച്ചിയിൽ യുവതിയടക്കം 4 പേർ പിടിയിൽ

അസുഖം ഭേദമാക്കുന്നതിനുള്ള പൂജയുടെ മറവിലായിരുന്നു പീഡനം. സംഭവം പുറത്ത് പറയരുതെന്ന് പറഞ്ഞ് മന്ത്രിവാദി പെൺക്കുട്ടിയെ ഭീഷിണിപ്പെടുത്തുകയും ചെയ്തു.

ALSO READ : Rape | കോളേജിനുള്ളിൽ വിദ്യാർഥിനി ബലാത്സം​ഗത്തിന് ഇരയായി; പ്രതി പിടിയിൽ

എന്നാൽ കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട ഇരയെ ആശുപത്രിയിൽ കൊണ്ട് പരിശോധന നടത്തിയപ്പോൾ പെൺക്കുട്ടി ഗർഭിണയാണെന്നുള്ള വിവരം അറിയുന്നത്. 

ALSO READ : Murder | മകളെ കടന്നുപിടിക്കാൻ ശ്രമിച്ച ലഹരിക്ക് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

ശേഷം ചൈൽഡ് ലൈൻ പ്രവർത്തകർ മുഖേനെ പെൺക്കുട്ടി പീഡനത്തിന് ഇരയായ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. മാർത്താണ്ഡം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News