Kannur ഒൻപത് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
രാജേഷ്-വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്
കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് (Murder) പൊലീസ് വ്യക്തമാക്കി. രാജേഷ്-വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. കേസിൽ വാഹിദയെ പൊലീസ് (Police) അറസ്റ്റ് ചെയ്തു.
കുട്ടിയെ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും വിവരമുണ്ട്. ഞായറാഴ്ച രാവിലെ കുട്ടിയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പിതാവ് രാജേഷ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ (Hospital) എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ALSO READ: Udayamperoor Murder: മദ്യപിച്ചെത്തി മർദ്ദനം, അച്ഛൻ മകനെ വെട്ടിക്കൊന്നു
മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം ഉയർന്നതോടെ രാജേഷിന്റെ പരാതിയിൽ (Complaint) പൊലീസ് കേസെടുത്തു. മാതാവ് വാഹിദയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA