Covid treatment: മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കോടതിയെ മറികടന്നുള്ള നടപടിയാണെന്ന് കോടതി കുറ്റപ്പെടുത്തി

Written by - Zee Malayalam News Desk | Last Updated : Jun 23, 2021, 04:01 PM IST
  • ഹൈക്കോടതി ഉത്തരവിനെ റദ്ദാക്കുകയാണ് സർക്കാർ ചെയ്തത്
  • അനുബന്ധ രോ​ഗങ്ങൾ ഉള്ളവരുടെ ചികിത്സയുടെ നിരക്കിലും സർക്കാർ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു
  • പിഴവുകൾ തിരുത്താൻ ഒരാഴ്ചത്തെ സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു
  • അതുവരെ പരിഷ്കരിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു
Covid treatment: മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ (Private Hospitals) കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. സംസ്ഥാന സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഉത്തരവ്, കോടതിയെ മറികടന്നുള്ള നടപടിയാണെന്ന് കോടതി കുറ്റപ്പെടുത്തി. പിഴവ് തിരുത്താൻ ഒരാഴ്ച സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ (High court) ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട നിരക്ക് നിശ്ചയിക്കുന്ന ആദ്യ ഉത്തരവിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ഇല്ലാതാക്കുന്നതാണ് സർക്കാരിന്റെ പരിഷ്കരിച്ച ഉത്തരവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയിൽ നിന്ന് മുറിവാടക ഒഴിവാക്കിയത് ​ഗൗരവതരമാണെന്നും ഇത് അം​ഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ALSO READ: വാക്സിൻ വിതരണ നയം: ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

ഹൈക്കോടതി ഉത്തരവിനെ റദ്ദാക്കുകയാണ് സർക്കാർ  ചെയ്തത്. എല്ലാ ഭാരവും കോടതിയുടെ ചുമലിൽ വയ്ക്കാനാണ് സർക്കാരിന്റെ ശ്രമം. അനുബന്ധ രോ​ഗങ്ങൾ ഉള്ളവരുടെ ചികിത്സയുടെ നിരക്കിലും (Treatment) സർക്കാർ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ജൂൺ 16ന് ആണ് സർക്കാർ പരിഷ്കരിച്ച ഉത്തരവ് പുറത്തിറക്കിയത്.

പിഴവുകൾ തിരുത്താൻ ഒരാഴ്ചത്തെ സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അതുവരെ പരിഷ്കരിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. മുറികളുടെയും സ്യൂട്ടുകളുടെയും നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് (Government order) ഇനി നടപ്പാക്കാൻ ആകില്ല.

ALSO READ: സംസ്ഥാനത്ത് കൊവിഡിനേക്കാൾ ഭീകരം ചികിത്സാ ചെലവ്; കേരളത്തിലെ സ്ഥിതി ​ഗുരുതരമെന്നും ഹൈക്കോടതി

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ കൊള്ള നിരക്ക് ഈടാക്കിയതോടെയാണ് കോടതി ഇടപെടലുണ്ടായത്. തുടർന്ന് സംസ്ഥാന സർക്കാർ സ്വകാര്യ ആശുപത്രികളുടെ ചികിത്സാ നിരക്ക് സംബന്ധിച്ച് ഉത്തരവിറക്കി. ഈ ഉത്തരവിൽ മുറിവാടകയെപ്പറ്റി വ്യക്തമാക്കിയിരുന്നില്ല. തുടർന്ന് മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് ഉത്തരവിൽ ഭേദ​ഗതി വരുത്തി. ഇതാണ് ഹൈക്കോടതി തടഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News