Thrissur : കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പ്പാ തട്ടിപ്പ് കേസിൽ (Karuvannur Bank Scam) പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ (Crime Branch Raid) ആരംഭിച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട 6 പേരുടെ വീടുകളിലാണ് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നത്. അന്വേഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്താൻ ആരംഭിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ടി.ആർ സുനിൽ കുമാർ, സി കെ ജിൽസ്, റെജി അനിൽ കുമാർ, കിരൺ, ബിജു, കരീം, ബിജോയ് എ കെ എന്നിവരുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് (Crime Branch) പരിശോധന നടത്തുന്നത്. റെയ്‌ഡ്‌ തുടർന്ന് വരികയാണ് ഇത് കൂടാതെ പ്രതികളുടെ വീട്ടുകാരിൽ നിന്നും അയൽക്കാരിൽ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട്.


ALSO READ: Karuvannur bank loan scam: ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തി


കേസിലെ അന്വേഷണം ഇരിങ്ങാലക്കുടയിൽ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ സ്വകാര്യ കമ്പനികളിലേക്കും ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രഡേഴ്സ് , മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നീ സ്ഥാപനങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണത്തെ വ്യാപിപ്പിക്കുന്നത്.


ALSO READ: Karuvannur bank loan scam: അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്; അടിയന്തര യോ​ഗം വിളിച്ച് സിപിഎം


അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം കൂടുതൽ  പ്രദേശിക സിപിഎം നേതാക്കളിലേക്ക് നീളുന്നതായി ക്രൈം ന്പറഞ്ഞ അറിയിച്ചിരുന്നു. ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ കൂടുതൽ പേർ പ്രതികളായേക്കുമെന്നും അന്വേഷണ സംഘം (Investigation team) വ്യക്തമാക്കിയിട്ടുണ്ട്.


ALSO READ:  Karuvannur bank loan scam ഇഡി അന്വേഷിക്കും; പ്രാഥമിക വിവരശേഖരണം ആരംഭിച്ചു


കേസിൽ മുഖ്യപ്രതികളുൾപ്പടെ മൂന്ന് പേർ സിപിഎം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്‍റ് സികെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അം​ഗങ്ങളാണെന്നാണ് റിപ്പോർട്ട്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി (Local committee) അം​​ഗവുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.