Dallas : യുഎസിലെ ഡാലസിൽ (Dallas) മോഷണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റ് മലയാളി മരിച്ചു (Shot Dead). ഡാലസിലെ മെസ്കിറ്റ് സിറ്റിയിലാണ് സംഭവം. ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായിരുന്നു സാജൻ മാത്യൂസ് എന്ന് സജിയാണ് വെടിയേറ്റ് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

56-കാരനായ സജി പത്തനംതിട്ട ജില്ലിയിലെ കോഴഞ്ചേരി സ്വദേശിയാണ്. ഇന്നലെ നവംബർ 17 ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കാഷ് കൗണ്ടറിലുണ്ടായിരുന്ന സജിക്ക് നേരെ മോഷണത്തിനായി എത്തിയ അക്രമി വെടി ഉതുർക്കുകയായിരുന്നു. എന്നാൽ ഇതുവരെ ഡാലസ് കൗണ്ടി പൊലീസ് ആക്രമിയുടെ പേര് വിവരങ്ങൾ പുറത്ത്  വിട്ടിട്ടില്ല. 


ALSO READ : കാലിഫോർണിയയിലെ സാൻജോസിൽ വെടിവെപ്പ്; എട്ട് പേരെ കൊലപ്പെടുത്തി അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു



സംഭവ വിവരം അറിഞ്ഞ് പൊലീസ് ഉടനെത്തി സജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പൊലീസ് എത്തിയപ്പോഴേക്കും അക്രമി കടന്ന് കളയുകയും ചെയ്തു. അക്രമിക്കായി കൂടുതൽ അന്വേഷണം നടത്തി വരികായാണ്.


ALSO READ : ടൊറന്റോ വെടിവെപ്പ്: ഒരാള്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്


2005ലാണ് കുവൈത്തിലായിരുന്ന സജി അമേരിക്കയിലേക്കെത്തുന്നത്. സുഹൃത്തുക്കൾ ചേർന്ന് അടുത്തിടെയാണ് സജി ഡാലസിലെ മെസ്കിറ്റ് സിറ്റിയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിക്കുന്നത്. ഡാലസിൽ തന്നെയുള്ള പ്രസ്ബിറ്റീരിയൻ ഹോസ്പിറ്റലിലെ നഴ്സായ മിനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക