ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തില്‍ അജ്ഞാതന്‍റെ വെടിയേറ്റ് ഒരാള്‍ മരിച്ചു പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗ്രീക്ക്ടൗണ്‍ ജില്ലയിലെ ഒരു റസ്റ്ററന്റിനു മുന്നിലാണ്
ആക്രമണമുണ്ടായതെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.
റെസ്റ്റോറന്റില്‍ പിറന്നാള്‍ പാർട്ടി നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചതായും പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ആകസ്മിക സംഭവമായതിനാല്‍ ദൃക്‌സാക്ഷികളെല്ലാം പരിഭ്രാന്തരാണ്.
At Danforth Av Logan Av Toronto Police responded to a call at 10pm Sunday July 22/2018. 9 people shot. Shooter is dead. Further updates will follow on @TorontoPolice twitter #GO1341286 ^sm
— Toronto Police OPS (@TPSOperations) July 23, 2018
വെടിയേറ്റവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഇവരെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ടൊറന്റോ പോലീസ് ട്വീറ്റ് ചെയ്തു.
My evening was nice until I heard shooting right out of my place on the danforth. So scary!! The gun violence in Toronto is crazy. pic.twitter.com/eNHLlUlp6r
— n(@nsxoxoii) July 23, 2018