തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ (Hawala Case) ബിജെപി നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു. കാറിൽ കടത്തുകയായിരുന്ന മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കൊടകരയിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കവർന്ന സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളോട് ഇന്ന് ക്രൈംബ്രാഞ്ചിന് (Crime Branch) മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിജെപി നേതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ​ഗണേശനും സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിക്കുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിവസത്തെ സാവകാശം വേണമെന്നും തിരുവനന്തപുരത്ത് നിന്ന് എത്താൻ അസൗകര്യം ഉണ്ടെന്നുമാണ് നേതാക്കൾ അന്വേഷണ സംഘത്തെ അറിയിച്ചത്. ചോദ്യം ചെയ്യലിന് വേണ്ടി മുതിർന്ന ഉദ്യോ​ഗസ്ഥരടക്കം എത്തിയിരുന്നു. ബിജെപിയുടെ (BJP) ജില്ലാ ജനറൽ സെക്രട്ടറി കെആർ ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, പാർട്ടി മധ്യമേഖല സെക്രട്ടറി ജി.കാശിനാഥൻ എന്നിവരെ നേരത്തെ പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.


ALSO READ: കൊടകര കുഴൽപ്പണക്കേസ്; ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം


അതേസമയം, കോടകര കുഴൽപ്പണക്കവർച്ചാകേസിലെ മൂന്നരക്കോടി രൂപ ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണ് എത്തിച്ചതെന്ന് പൊലീസ് (Police) കണ്ടെത്തി. കുഴൽപ്പണം എത്തിച്ചത് കർണാടകയിൽ നിന്നാണെന്നും ബിജെപിയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നാണ് പണം വന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണത്തെ സംബന്ധിച്ച് അറിയില്ലെന്നും കവർച്ചാകേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ജില്ലാ നേതാക്കളുടെ മൊഴി. വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.


വാഹനാപകടമുണ്ടാക്കി കാറിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ ധർമരാജിന്റെ ഡ്രൈവർ ഷംജീർ നൽകിയ പരാതി. പരാതിയിൽ  പറഞ്ഞതിനേക്കാൾ കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ആളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.