Kollam : വയോധികരെ തമാസിപ്പിക്കുന്ന ആശ്രയ കേന്ദ്രത്തിലെ (Old Age Home) അന്തേവാസിക്ക് നേരെ നടത്തിപ്പുകാരന്റെ ക്രൂര മർദം. കൊല്ലം അഞ്ചലിൽ (Kollam Anchal) പ്രവർത്തിക്കുന്ന അർപ്പിതാ സ്നേഹാലയം എന്ന് ആശ്ര കേന്ദ്രത്തിലെ  അന്തേവാസിക്കാണ് നടത്തിപ്പുകാരനായ സജീവൻ ചൂരൽ കൊണ്ട് ആക്രമിച്ചത്. സജീവൻ ചൂരൽ കൊണ്ട് വയോധികയെ തല്ലുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷം ഓഗസ്റ്റിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സ്നേഹാലയത്തിലെ മുൻ ജീവനക്കാരൻ ജസ്റ്റിൻ സലീമാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. 


ALSO READ : നിങ്ങളുടെ മക്കൾക്ക് പ്രേമമുണ്ടായാൽ അതിനെതിരെ ഉടക്കാൻ പോകാതിരിക്കുന്നതാണ് ബുദ്ധി-മുരളി തുമ്മാരുക്കുടിയുടെ വൈറൽ പോസ്റ്റ്


കൂടാതെ ഈ ദൃശ്യങ്ങൾ സഹിതം ജസ്റ്റിൻ ഡിജിപിക്ക് വരെ പരാതി നൽകിട്ടുണ്ട്. തുടർന്നാണ് നടത്തിപ്പുകാരനായ സജീവനെതിരെ പൊലീസ് കേസെടുത്തത്. 


ALSO READ : മാതാപിതാക്കള്‍ക്ക് വൃദ്ധസദനമെങ്കില്‍ സ്വത്ത് സര്‍ക്കാരിന്!!


എന്നാൽ താൻ വയോധികയെ ഉപദ്രവിച്ചിട്ടില്ല എന്നും അടിച്ചത് കേസാരയിലാണെന്നും അറിയിച്ചു കൊണ്ട് സജീവൻ രംഗത്തെത്തിട്ടുണ്ട്. വീഡിയോ പുറത്ത് വിട്ട പരാതിക്കാരൻ ജസ്റ്റിനെ സ്ഥാപനത്തിൽ പിരിച്ച് വിട്ടതിന്റെ പ്രതികാരമാണ് വീഡിയോ പിന്നിലുള്ള കാരണമെന്നാണ് സജീവൻ നൽകുന്ന വിശദീകരണം.


ALSO READ : അല്‍പസമയം നീക്കി വയ്ക്കുമോ, വയോജന പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഡോക്യുമെന്‍ററി



സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തി. ആശ്ര കേന്ദ്രത്തിലേക്ക് സിപിഎമ്മിന്റെ യുവജന സംഘടന പ്രതിഷേധ മാർച്ചും നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക