വാർധ്യക്യത്തിൻറെ ഒറ്റപ്പെടലുകളെ വരച്ച് കാട്ടുകയാണ് തൻറെ ഫേസ്ബുക്ക് (Facebook) പോസ്റ്റിലൂടെ മുരളി തുമ്മാരുകുടി.കേരളത്തിൽ പ്രായമായി വരുന്നവരുടെ എണ്ണം കൂടുന്നു. അവരുടെ പങ്കാളികൾ മരിച്ചു പോകുന്നതോടേയും മക്കൾ ജോലിക്ക് പോകുന്നതിനാലും അവർക്ക് വലിയ ഏകാന്തതയാണ് അനുഭവപ്പെടുന്നത്. അതുണ്ടാക്കുന്ന മാനസികവും ശാരീരികവും ആയ പ്രശ്നങ്ങൾ ഇത്രനാൾ കേരളം ആരോഗ്യ രംഗത്തും സാന്പത്തിക രംഗത്തും ഉണ്ടാക്കിയ പുരോഗതിയുടെ ബാക്കിപത്രമാണ്. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ നാം ഉണ്ടാക്കിയേ പറ്റൂ. അദ്ദേഹം തൻറെ പോസ്റ്റിൽ പറയുന്നു.
പങ്കാളികൾ മരിച്ച് പകൽ വീടുകളിൽ എത്തുന്ന അറുപത് കഴിഞ്ഞവരിൽ ഏറെ ‘പ്രേമങ്ങൾ’ ഉണ്ടാകുന്നുണ്ടത്രേ !. ചിലതൊക്കെ പണ്ട് സ്‌കൂൾ (school) കാലത്തുണ്ടായിരുന്ന നടക്കാതെ പോയ പ്രണയങ്ങളുടെ തുടർച്ചയാണ്. ഇപ്പോൾ രണ്ടു പേരുടെയും പങ്കാളികൾ മരിച്ചു, എന്നാൽ പഴയ പ്രണയം ഒരിക്കൽ കൂടി നനച്ചു വളർത്താം എന്ന് കരുതുന്നവർ. പക്ഷെ അത് മാത്രമല്ല, പുതിയതായി ആദ്യമായി കാണുന്നവർ തമ്മിലുണ്ടാകുന്ന പ്രണയങ്ങളുമുണ്ട്.
ALSO READ : Mammootty യുടെ The Priest ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
അദ്ദേഹത്തിൻറെ പോസ്റ്റിൻറെ പൂർണരൂപം വായിക്കാം
അപ്പന്റെ പ്രേമം, അത് നമുക്ക് കലക്കണം !!!
ഇത്തവണ നാട്ടിൽ വന്നിട്ട് അനവധി സ്ഥാപനങ്ങൾ സന്ദർശിച്ചു, അംഗൻവാടി മുതൽ ജയിൽ വരെ, കൃഷിത്തോട്ടം മുതൽ ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്റർ വരെ. ഓരോ സ്ഥലത്തും അതിലെ ജീവനക്കാർ, കുട്ടികൾ, അന്തേവാസികൾ, നടത്തിപ്പുകാർ എന്നിവരോടെല്ലാം സംസാരിക്കും. എല്ലായിടത്തുനിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും, എല്ലായിടത്തും എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകുവാനും. ഏതൊരു യാത്രയും വിദ്യാഭ്യാസമാണ്.
ഈ സന്ദർശനങ്ങളിൽ ഇത്തവണ എന്നെ ഏറെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത് ഒരു പകൽ വീട് സന്ദർശനമാണ്.
ALSO READ: Kerala lottery Win Win W-606 Result: 75 ലക്ഷം ആര് സ്വന്തമാക്കും? നറുക്കെടുപ്പ് ഇന്ന്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...