കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം നഴ്‌സിംഗ് പരീക്ഷാ തട്ടിപ്പ് സംഘത്തിലേക്കും. സംഭവത്തില്‍ നഴ്‌സിംഗ് മേഖലയിലെ സാമ്പത്തിക ഇടപാടടക്കം വിശദമായി പോലീസ് അന്വേഷിക്കുകയാണ് വിദേശ നഴ്‌സിങ് റിക്രൂട്ട്മെന്റും പരീക്ഷാനടത്തിപ്പും അന്വേഷണത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: അച്ഛനെ കേന്ദ്രീകരിച്ച് അന്വേഷണം


വിദേശത്ത് നഴ്‌സിംഗ് ജോലിക്കായി നടത്തുന്ന ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിൽ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  ഇതിൽ പ്രധാനമായും രണ്ടു തട്ടിപ്പുസംഘങ്ങളാണ് ഇത്തരത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മില്‍ കുടിപ്പകയുണ്ടെന്നും ഈ കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായ പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നതെന്നുമാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പത്തനംതിട്ടയിലടക്കം റെയ്ഡുകൾ നടത്തിയത്.  വിഷയത്തിൽ നഴ്‌സിംഗ് മേഖലയിലെ സംഘടനാ ഭാരവാഹികളെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.


Also Read: താമരശ്ശേരി ചുരത്തിൽ ബ്രേക്ക്‌ നഷ്ടപ്പെട്ട ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചുകയറി


 


നഴ്‌സിംഗ് ജോലിക്ക് ലോകമെമ്പാടും നടക്കുന്ന ഒഇടി പരീക്ഷ പല രാജ്യങ്ങളിലും പലസമയത്താണ് നടക്കുന്നത്. ഗൾഫിൽ നടക്കുന്ന പരീക്ഷ കഴിഞ്ഞ് മൂന്ന് മണിക്കൂറിനുശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തിലും പരീക്ഷ നടക്കുന്നത്. ഒഇടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങള്‍ ഗള്‍ഫില്‍ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ സംഘടിപ്പിച്ച് കേരളത്തില്‍ ഈ പരീക്ഷ എഴുതുന്നവര്‍ക്ക് കൈമാറുകയാണ് പതിവ്. ഉത്തരസൂചികയ്ക്കു വേണ്ടി ലക്ഷം രൂപവരെയാണ് ഉദ്യോഗാർത്ഥികളില്‍നിന്നും തട്ടിപ്പ് സംഘം ഈടാക്കുന്നത്.


Also Read: ലക്ഷ്മി ദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം ഇരട്ടിക്കും!


ഗള്‍ഫില്‍ നടക്കുന്ന പരീക്ഷയുടെ ഉത്തരസൂചിക ചോര്‍ന്നുകിട്ടുക കേരളത്തിലെ ഏതെങ്കിലും ഒരു സംഘത്തിനായിരിക്കും. ഇതാണ് ഇവര്‍ തമ്മിലുള്ള കുടിപ്പകയ്ക്ക് കാരണം. ചില സമയങ്ങളിൽ രണ്ടു കൂട്ടര്‍ക്കും കിട്ടും എന്നാൽ ചിലപ്പോള്‍ ആര്‍ക്കും കിട്ടുകയുമില്ല. ഒരു കൂട്ടര്‍ക്ക് ഉത്തരസൂചിക കിട്ടുന്നസമയത്ത് അവരിലേക്കായിരിക്കും കോടിക്കണക്കിന് രൂപ ഒഴുകിയെത്തുക. അപ്പോള്‍ മറുസംഘം നഴ്‌സിംഗ് മേഖലയിലുള്ള ആരെയെങ്കിലും കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടുപോകല്‍ നടത്താറുണ്ട്. കേരളത്തില്‍ ഇത്തരത്തിൽ മൂന്നോ നാലോ തട്ടിക്കൊണ്ടു പോകല്‍ നടന്നിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ആരും പരാതിയായി പോലീസിന് മുന്നിലേക്ക് വന്നിട്ടില്ല. അതിന് മുമ്പുതന്നെ പണം നല്‍കി ഒത്തുതീര്‍പ്പില്‍ എത്തിച്ചേരുകയാണ് പതിവ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.