POCSO കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ Look Out Notice പുറപ്പെടുവിച്ചു
പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിയെ സഹായിച്ചതിനാണ് ഷാൻ മുഹമ്മദിനെ പൊലീസ് പോക്സോ കേസിൽ രണ്ട് പ്രതിയായി ചേർത്ത് രജിസ്റ്റർ ചെയ്തത്.
Kochi : പ്രായപൂർത്തിയാകത്തെ പെൺക്കുട്ടിയെ പീഡിപ്പിച്ചയാളെ സഹായിച്ച യൂത്ത് കോൺഗ്രസ് (Youth Congress) എറണാകുളം ജില്ല സെക്രട്ടറി ഷാൻ മുഹമ്മദിനെതിരെ (Shan Muhammed) പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ പോത്തനിക്കാട് പൊലീസ് സ്റ്റേഷനാണ് ഷാൻ മുഹമ്മദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിയെ സഹായിച്ചതിനാണ് ഷാൻ മുഹമ്മദിനെ പൊലീസ് പോക്സോ കേസിൽ രണ്ട് പ്രതിയായി ചേർത്ത് രജിസ്റ്റർ ചെയ്തത്. ഇതെ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ്.
അന്വേഷണത്തിൽ പ്രതിയെ പൊലീസിന് കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഷാൻ മുഹമ്മദ് എന്നയാൾ പോക്സോ തുടങ്ങിയ കേസുകളിൽ ഒളിവിലാണെന്നും ഇയാളെ കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ALSO READ : Kalluvathukkal Suicide Case: എല്ലാ സൂചനകളും രേഷ്മക്കെതിരെ, കേസ് കൂടുതൽ സങ്കീർണമാകുന്നു
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് നേതാവിനെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.
ഒന്നാം പ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേല്‍ റിയാസിനെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ഷാൻ മുഹമ്മദ് ഒന്നാം പ്രതിയായ റിയാസിന് സഹായം ചെയ്യുകയും ഇരയായെ പെൺക്കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി വിവരം മറച്ചുവെക്ക് ശ്രമിച്ചുയെന്നുമാണ് പൊലീസ് കണ്ടെത്തിയ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാവിനെ രണ്ടാംപ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ALSO READ : Kazhakkoottam Pocso Case: 16കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി പരാതി
ഒളിവില്‍ പോയ ഷാൻ മുഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. പ്രതി സംസ്ഥാനം വിട്ടു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനല്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...