Crime News: വിവാഹത്തിന് നിർബന്ധിച്ചു; പരോളിൽ ഇറങ്ങിയ പ്രതി കാമുകിയെ കൊലപ്പെടുത്തി!
Crime News: രോഹിന വിനീതിനെ വിവാഹത്തിനായി സമ്മർദം ചെലുത്തിയതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്
ന്യൂഡൽഹി: ഒപ്പം താമസിച്ച പങ്കാളിയെ കൊലപ്പെടുത്തിയ 26 വയസ്സുകാരനെ പോലിസ് അറസ്റ്റു ചെയ്തു. ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ വിനീത് പൻവാറിനെ അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ മിരാജ്പുർ സ്വദേശിനിയായ രോഹിന നാസിനെയാണ് ഇയാൾ കൊലപ്പെപ്പെടുത്തിയത്.
രോഹിന വിനീതിനെ വിവാഹത്തിനായി സമ്മർദം ചെലുത്തിയതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. റോഹിനയെ കൊലപ്പെടുത്തതിന് മുൻപ് വിനീത് തന്റെ സഹോദരൻ മോഹിത്ത്, സഹോദരി പാരുൾ എന്നിവരുമായി ഗൂഢാലോചന നടത്തിയിരുന്നു. ഫർഷ് ബസാറിലെ തെലിവാരയിൽവച്ച് രോഹിനയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കരവൽ നഗറിലെ ശിവ് വിഹാറിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Also Read: ചരിത്ര നിമിഷം.. പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും
രോഹിന നാസിന്റെ മൃതദേഹം കരവൽ നഗറിലെ കൃഷ്ണ പബ്ലിക് സ്‌കൂളിന് സമീപം ഏപ്രിൽ 12 നാണ് കണ്ടെത്തിയത്. രോഹിനയുടെ കൊലപാതകത്തിനു പിന്നിൽ കാമുകൻ വിനീത് പൻവാർ ഇയാളുടെ സഹോദരൻ മോഹിത്ത് സഹോദരി പാരുൾ ഇവരുടെ സുഹൃത്ത് ഇർഫാൻ എന്നിവരാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പാരുൾ, മോഹിത്ത്, ഇർഫാൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിനീത് ഒളിവിലായിരുന്നു. ഇയാൾ ലോണിക്കു സമീപമുണ്ടെന്ന സൂചനയെ തുടർന്നു പോലീസ് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.
Also Read: ശുക്രൻ മിഥുനത്തിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ സൗഭാഗ്യങ്ങൾ
രോഹിനയെ താൻ 2017ലാണ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതെന്നും ശേഷം ഒപ്പം താമസം ആരംഭിച്ചച്ചുവെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിനീത് ബാഗ്പതിലെ ഒരു കൊലപാതകക്കേസിൽ നേരത്തെ പ്രതിയാകുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സമയം വിനീതിന്റെ സഹോദരി പാരുളിനൊപ്പമായിരുന്നു രോഹിന താമസിച്ചിരുന്നത്. തടവിന് ശിക്ഷിച്ചിരുന്നു വിനീത് 2022 ൽ പരോളിൽ പുറത്തിറങ്ങുകയും ഗാസിയാബാദിലെ ഒരു എൻജിനീയറിങ് കോളജിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയുമായിരുന്നു. ഇതിനിടെയാണ് ഇയാൾ വീണ്ടും കൊലനടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...