ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 100 മത്തെ എപ്പിസോഡ് യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും. ഏപ്രിൽ 30 ആയ നാളെയാണ് മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡിന്റെ സംപ്രേക്ഷണം. ന്യൂയോർക്കിലെ തത്സമയ പ്രക്ഷേപണം ഞായറാഴ്ച പുലർച്ചെ 1:30 നാണ്.
Also Read: Wrestlers protest: സമരവേദിയില്‍ വൈദ്യുതി വിച്ഛേദിച്ചു; പൊലീസിനെതിരെ ഗുസ്തി താരങ്ങള്‍
Get ready for a historic moment as the 100th episode of PM Modi's "Mann Ki Baat" is set to go live on April 30th in Trusteeship Council Chamber at HQ
#MannKiBaat has become a monthly national tradition, inspiring millions to participate in developmental journey
— India at UN (@IndiaUNNewYork) April 28, 2023
Also Read: Rahu Ketu Transit 2023: രാഹു-കേതു സംക്രമം ഈ 4 രാശിക്കാരുടെ ജീവിതം നരകമാക്കും, സൂക്ഷിക്കുക!
യുഎന്നിന്റെ ട്രസ്റ്റിഷിപ്പ് കൗൺസിൽ ചേംബറിലാണ് ചരിത്ര സംഭവം അരങ്ങേറുന്നത്. ഇന്ത്യൻ സമയം രാവിലെ 11 മണിക്കാണ് മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുക. നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം മൻ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്.
Don't miss #MannKiBaatAt100 at 0130 hrs on April 30th, 2023
Let us celebrate the landmark 100th episode of as Hon'ble connects with Indians, Indian diaspora and listeners across the world.
— India in New York (@IndiainNewYork) April 28, 2023
Also Read: Weight Loss Tips: പപ്പായ ഈ രീതിയിൽ കഴിച്ചുനോക്കൂ, അമിതഭാരം സൂപ്പറായി കുറയ്ക്കാം
മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത് 2014 ഒക്ടോബർ മൂന്നിനാണ്. എല്ലാമാസവും അവസാന ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്. 30 മിനിറ്റ് ദൈർഘ്യമുള്ള ഈ റേഡിയോ പരിപാടിയുടെ 100 മത്തെ പതിപ്പിൽ പ്രധാനമന്ത്രി എന്തായിരിക്കും പറയുക എന്ന കാര്യത്തിൽ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യക്കാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...