Mofia Suicide Case | മൊഫിയ ആത്മഹത്യ ചെയ്തത് നീതി കിട്ടിയില്ലെന്ന മനോവിഷമത്തിൽ; SHO സി.എൽ സുധീറിനിനെതിരെ FIR
സ്റ്റേഷനിൽ വെച്ച് മൊഫിയ ഭർത്താവ് സുഹൈലിനെ അടിച്ചതിന് പിന്നാലെയാണ് എസ്എച്ച്ഒ സുധീർ വിദ്യാർഥിനിയോട് കയർത്ത് സംസാരിച്ചത്.
Kochi : നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ (Mofia Suicide Case) ചെയ്ത കേസിൽ ആലുവ എസ്എച്ച്ഒ സി.എൽ സുധീറനെതിരെ (Aluva SHO CL Sudheer) എഫ്ഐആർ. പരാതിയുമായി എത്തിയ മൊഫിയയോട് സുധീർ മോശമായി പെരുമാറിയെന്നും ഇതെ തുടർന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന് മനോവിഷമത്തിലാണ് നിയമവിദ്യാർഥിനി ജീവനൊടുക്കിയെന്ന് എഫ്ഐആർ.
പരാതിയുമായി എത്തിയ മൊഫിയോട് സുധീർ കയർത്ത് സംസാരിക്കുകയായിരുന്നു. സ്റ്റേഷനിൽ വെച്ച് മൊഫിയ ഭർത്താവ് സുഹൈലിനെ അടിച്ചതിന് പിന്നാലെയാണ് എസ്എച്ച്ഒ സുധീർ വിദ്യാർഥിനിയോട് കയർത്ത് സംസാരിച്ചത്. ഇതിന് പിന്നാലെ തനിക്ക് ഒരിക്കലും നീതികിട്ടില്ലെന്ന മനോവിഷമത്തിൽ യുവതി ജീവനൊടുക്കുകയായിരുന്ന് എന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.
ALSO READ : Mofia Suicide Case| മൊഫിയയുടെ മരണം, സിഐ സുധീറിന് സസ്പെൻഷൻ, സമരം അവസാനിപ്പിച്ച് കോൺഗ്രസ്
സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സർക്കാർ നിർദേശ പ്രകാരമാണ് ഡിജിപി സസ്പെൻഷന് ഉത്തരവിട്ടത്. മൊഫിയയുടെ പിതാവിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി.
സുധീറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവുണ്ട്. കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തുക. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മൊഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച് ഉറപ്പ് നൽകിയിരുന്നു. മന്ത്രി പി രാജീവ് മൊഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്.
ALSO READ : Mofia suicide case | മൊഫിയയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
അതേസമയം കേസിൽ പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഭർതൃവീട്ടുകാർക്കെതിരെ മൊഫിയയുടെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. ഭർതൃവീട്ടുകാരിൽ നിന്നും ഭർത്താവിൽ നിന്നും മൊഫിയ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...