Monson Mavunkal: മോൻസൺ മാവുങ്കലിനെതിരെ ഒരു പരാതി കൂടി; ഒന്നര ലക്ഷം രൂപ തട്ടിയെന്ന് പരാതി; നടൻ ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്
അതേസമയം മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നൽകിയവർ തട്ടിപ്പ്കാരാണെന്ന് പറഞ്ഞ നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു.
Kochi : മോൻസൺ മാവുങ്കലിനെതിരെ ((Monson Mavunkal) ഒരു പരാതി (Complaint) കൂടി രജിസ്റ്റർ ചെയ്തു. ഒന്നര ലക്ഷം രൂപ തട്ടിയെന്നാണ് പരാതി നൽകിയിരിക്കുന്നത്. ആലപ്പുഴ തുറവൂർ സ്വദേശിയാണ് ഇപ്പോൾ മോൻസൺ മാവുങ്കലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നൽകിയവർ തട്ടിപ്പ്കാരാണെന്ന് പറഞ്ഞ നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ അനൂപ് അഹമ്മദാണ് വക്കീൽ നോട്ടീസ് അയച്ചത്.
മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോൾ ആലപ്പുഴ തുറവൂർ സ്വദേശി ബിജു കോട്ടപ്പള്ളിയാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2017 ഡിസംബർ 29 ന് മോൻസൺ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭാര്യയുടെ സ്വർണ്ണം പണയം വെച്ച് പണം നൽകിയതായി ബിജു കോട്ടപ്പള്ളി പറഞ്ഞു. പണം വാങ്ങി ഒരു വര്ഷം കഴിഞ്ഞും പണം തിരിച്ച് നൽകിയില്ലെന്നും പറഞ്ഞു. പിനീട് ഇതിന് പകരമായി ഒരു പജീറോ നൽകിയെങ്കിലും അത് പൊളിക്കാനിട്ടിരുന്ന വേണ്ടിയാണെന്നും ബിജു പറഞ്ഞു.
ALSO READ: Monson Mavunkal: മൊൻസൺ മാവുങ്കലിന്റെ രണ്ട് കേസുകളിലെ ജാമ്യാപേക്ഷ കോടതി തള്ളി
ഇന്നലെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ (Monson Mavunkal) ജാമ്യാപേക്ഷ (Bail) കോടതി (Court) തള്ളിയിരുന്നു . രണ്ട് കേസുകളിൽ മോൺസൺ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സാമ്പത്തിക തട്ടിപ്പ് കേസിലും ഭൂമിയിടപാട് കേസിലും ജാമ്യം ആവശ്യപ്പെട്ടാണ് മോൻസൺ അപേക്ഷ നൽകിയിരുന്നത്. എറണാകുളം എസിജെഎം കോടതിയാണ് മൊൻസണിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
ALSO READ: Monson Mavunkal: സുധാകരന്‍ വന്നത് ചികിത്സയ്ക്കെന്ന് മോൻസൺ മാവുങ്കൽ
മൊൻസന് വൻ തോതിൽ സ്വാധീനം ഉള്ളതിനാൽ നിലവിൽ കേസിലുള്ള സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മൊൻസൺ മാവുങ്കലിന് കേസുകളിൽ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
അതേസമയം കെപിസിസി അധ്യക്ഷൻ (KPCC President) കെ. സുധാകരന്‍ (K Sudhakaran) വന്നത് ചികിത്സയ്ക്കാണെന്ന് മോന്‍സണ്‍ മാവുങ്കല്‍ (Monson Mavunkal) പറഞ്ഞു . സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും ആറ് ദിവസം വീട്ടില്‍ വന്ന് പോവുകയായിരുന്നുവെന്നും മോന്‍സണ്‍ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ (Crime Branch) ചോദ്യം ചെയ്യലിനിടെയാണ് മോന്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സയ്ക്ക വേണ്ടിയാണ് മോൻസന്റെ അടുത്ത് പോയതെന്ന് സുധാകരനും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...