Monson Mavunkal : മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പുരാവസ്തു തട്ടിപ്പ് കേസിൽ സൈബർ അന്വേഷണം ശക്തമാക്കുന്നു; അന്വേഷണ സംഘത്തെ വിപുലീകരിക്കും

 കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഓയെയും അന്വേഷണ സംഘത്തെ ഉൾപ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 12:43 PM IST
  • അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ സംഘത്തിൽ 10 പേരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘ വിപുലീകരിച്ചിരിക്കുന്നത്.
  • ഡിജിപിയാണ് അന്വേഷണ സംഘം വിപുലീകരിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
  • കേസിൽ സൈബർ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
  • കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഓയെയും അന്വേഷണ സംഘത്തെ ഉൾപ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്.
Monson Mavunkal : മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പുരാവസ്തു തട്ടിപ്പ് കേസിൽ സൈബർ അന്വേഷണം ശക്തമാക്കുന്നു; അന്വേഷണ സംഘത്തെ വിപുലീകരിക്കും

Kochi : മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള (Monson Mavunkal) പുരാവസ്തു തട്ടിപ്പ് കേസിൽ സൈബർ അന്വേഷണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. അതുകൂടാതെ അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട് . അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ സംഘത്തിൽ 10 പേരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘ വിപുലീകരിച്ചിരിക്കുന്നത്. ഡിജിപിയാണ് അന്വേഷണ സംഘം വിപുലീകരിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

കേസിൽ സൈബർ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഓയെയും അന്വേഷണ സംഘത്തെ ഉൾപ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. സൈബർ അന്വേഷണത്തിന്റെ ഭാഗമായി മോന്‍സന്‍റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.

ALSO READ: Monson Mavunkal: മോൻസന്റെ വീട്ടിൽ റെയ്‌ഡ്‌; മഹാവിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ള വിഗ്രഹങ്ങൾ പിടിച്ചെടുത്തു

കലിംഗ കല്യാണ്‍ ഫൗണ്ടേഷന്‍ ഉപയോഗപ്പെടുത്തിയാണ് മോന്‍സന്‍ മാവുങ്കൽ പ്രധാനമായും തട്ടിപ്പുകൾ നടത്തിയതെന്നാണ് പോലീസ് അനുമാനിയ്ക്കുന്നത് . മാത്രമല്ല ഈ സംഘന ശരിക്കും ഇല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. നിലവിൽ  മോന്‍സന്‍ മാവുങ്കലിനെതിരെ 5 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ:  Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് അപൂർവ ഇനം ശംഖുകൾ പിടികൂടി

അതേസമയം വയനാട് ഭൂമി തട്ടിപ്പ് കേസിൽ മോൻസൺ നൽകിയ ജാമ്യ ഹർജ്ജി എറണാകുളം അഡീഷണഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുകയാണ്. പാട്ടത്തിന് സ്ഥലം നൽകാമെന്ന് വാഗ്ദാനം നഫ്ത്തി ഒരു കോടി 62 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇന്ന് കോടതി ജാമ്യ ഹര്ജി  പരിഗണിക്കുന്നത്. മധ്യപ്രദേശ് സർക്കാറിന്‍റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ ഭൂമി പാട്ടത്തിന് നൽകാമെന്ന് തെറ്റിധരിപ്പിച്ചാണ് പനാമ തട്ടിപ്പ് നടത്തിയത്.

ALSO READ: Monson Mavunkal: മോൻസൺ മാവുങ്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മോൻസൻ മാവുങ്കലിന്റെ (Monson Mavunkal) മ്യൂസിയത്തിൽ ക്രൈംബ്രാഞ്ച് (Crime Branch) റെയ്ഡ് നടത്തിയിരുന്നു. മൊൻസന്റെ കലൂരിലെ മ്യൂസിയത്തിലാണ് റെയ്‌ഡ്‌ നടത്തിയത്. റെയ്ഡിൽ (Raid) മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന നടത്തിയത് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ടീമാണ്. പരിശോധനയിൽ വിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ളവ പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News