Kochi: കെപിസിസി അധ്യക്ഷൻ (KPCC President) കെ. സുധാകരന്‍ (K Sudhakaran) വന്നത് ചികിത്സയ്ക്കാണെന്ന് മോന്‍സണ്‍ മാവുങ്കല്‍ (Monson Mavunkal). സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും ആറ് ദിവസം വീട്ടില്‍ വന്ന് പോവുകയായിരുന്നുവെന്നും മോന്‍സണ്‍ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ (Crime Branch) ചോദ്യം ചെയ്യലിനിടെയാണ് മോന്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സയ്ക്ക വേണ്ടിയാണ് മോൻസന്റെ അടുത്ത് പോയതെന്ന് സുധാകരനും നേരത്തെ വ്യക്തമാക്കിയിരുന്നു.
മോന്‍സണ്‍ മാവുങ്കലിന് എതിരായ രണ്ട് കേസുകളില്‍ ക്രൈം ബ്രാഞ്ചിന്‍റെ വിശദമായ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഇനി ചോദ്യം ചെയ്യല്‍ ബാക്കിയുള്ളത് തിരുവനന്തപുരത്തുള്ള കേസുകളിലാണ്. അതിനിടെ പത്ത് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യഹര്‍ജിയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന് വിധി പറയും.
മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള (Monson Mavunkal) പുരാവസ്തു തട്ടിപ്പ് കേസിൽ സൈബർ അന്വേഷണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ സംഘത്തിൽ 10 പേരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘ വിപുലീകരിച്ചിരിക്കുന്നത്. ഡിജിപിയാണ് അന്വേഷണ സംഘം വിപുലീകരിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
സൈബർ അന്വേഷണത്തിന്റെ ഭാഗമായി മോന്‍സന്‍റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. കലിംഗ കല്യാണ്‍ ഫൗണ്ടേഷന്‍ ഉപയോഗപ്പെടുത്തിയാണ് മോന്‍സന്‍ മാവുങ്കൽ പ്രധാനമായും തട്ടിപ്പുകൾ നടത്തിയതെന്നാണ് പോലീസ് അനുമാനിക്കുന്നത്. മാത്രമല്ല ഈ സംഘടന ശരിക്കും ഇല്ലെന്നും പോലീസ് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. നിലവിൽ മോന്‍സന്‍ മാവുങ്കലിനെതിരെ 5 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...