Monson Mavunkal: മൊൻസൺ മാവുങ്കലിന്റെ രണ്ട് കേസുകളിലെ ജാമ്യാപേക്ഷ കോടതി തള്ളി

മൊൻസന് വൻ തോതിൽ സ്വാധീനം ഉള്ളതിനാൽ നിലവിൽ കേസിലുള്ള സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2021, 02:33 PM IST
  • രണ്ട് കേസുകളിൽ മോൺസൺ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
  • സാമ്പത്തിക തട്ടിപ്പ് കേസിലും ഭൂമിയിടപാട് കേസിലും ജാമ്യം ആവശ്യപ്പെട്ടാണ് മോൻസൺ അപേക്ഷ നൽകിയിരുന്നത്.
  • എറണാകുളം എസിജെഎം കോടതിയാണ് മൊൻസണിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
  • മൊൻസന് വൻ തോതിൽ സ്വാധീനം ഉള്ളതിനാൽ നിലവിൽ കേസിലുള്ള സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Monson Mavunkal: മൊൻസൺ മാവുങ്കലിന്റെ രണ്ട് കേസുകളിലെ ജാമ്യാപേക്ഷ കോടതി തള്ളി

Kochi : പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ  (Monson Mavunkal) ജാമ്യാപേക്ഷ  (Bail) കോടതി (Court) തള്ളി. രണ്ട് കേസുകളിൽ മോൺസൺ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സാമ്പത്തിക തട്ടിപ്പ് കേസിലും ഭൂമിയിടപാട് കേസിലും ജാമ്യം ആവശ്യപ്പെട്ടാണ് മോൻസൺ അപേക്ഷ നൽകിയിരുന്നത്. എറണാകുളം  എസിജെഎം കോടതിയാണ് മൊൻസണിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

മൊൻസന് വൻ തോതിൽ സ്വാധീനം ഉള്ളതിനാൽ നിലവിൽ കേസിലുള്ള സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മൊൻസൺ മാവുങ്കലിന് കേസുകളിൽ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന്  പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ALSO READ: Monson Mavunkal: സുധാകരന്‍ വന്നത് ചികിത്സയ്ക്കെന്ന് മോൻസൺ മാവുങ്കൽ

അതേസമയം  കെപിസിസി അധ്യക്ഷൻ (KPCC President) കെ. സുധാകരന്‍ (K Sudhakaran) വന്നത് ചികിത്സയ്ക്കാണെന്ന് മോന്‍സണ്‍ മാവുങ്കല്‍ (Monson Mavunkal) പറഞ്ഞു . സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും ആറ് ദിവസം വീട്ടില്‍ വന്ന് പോവുകയായിരുന്നുവെന്നും മോന്‍സണ്‍ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ (Crime Branch) ചോദ്യം ചെയ്യലിനിടെയാണ് മോന്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സയ്ക്ക വേണ്ടിയാണ് മോൻസന്റെ അടുത്ത് പോയതെന്ന് സുധാകരനും നേരത്തെ വ്യക്തമാക്കിയിരുന്നു.

ALSO READ: Monson Mavunkal : മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പുരാവസ്തു തട്ടിപ്പ് കേസിൽ സൈബർ അന്വേഷണം ശക്തമാക്കുന്നു; അന്വേഷണ സംഘത്തെ വിപുലീകരിക്കും

മോന്‍സണ്‍ മാവുങ്കലിന് എതിരായ രണ്ട് കേസുകളില്‍ ക്രൈം ബ്രാഞ്ചിന്‍റെ വിശദമായ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഇനി ചോദ്യം ചെയ്യല്‍ ബാക്കിയുള്ളത് തിരുവനന്തപുരത്തുള്ള കേസുകളിലാണ്. അതിനിടെയാണ് പത്ത് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യഹര്‍ജി കോടതി ഇന്ന് തള്ളിയത് .

ALSO READ: Monson Mavunkal: മോൻസന്റെ വീട്ടിൽ റെയ്‌ഡ്‌; മഹാവിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ള വിഗ്രഹങ്ങൾ പിടിച്ചെടുത്തു

മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള (Monson Mavunkal) പുരാവസ്തു തട്ടിപ്പ് കേസിൽ സൈബർ അന്വേഷണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ സംഘത്തിൽ 10 പേരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘ വിപുലീകരിച്ചിരിക്കുന്നത്. ഡിജിപിയാണ് അന്വേഷണ സംഘം വിപുലീകരിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News