ഇരുമ്പ് പാര ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ : സംഭവം വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിലുള്ള പ്രകോപനത്തിൽ
പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ സന്തോഷ് ആക്രമിക്കുകയായിരുന്നു.
Kottayam: ഇരുമ്പ് പാര കൊണ്ട് പെൺകുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്താൻ (Murder Attempt) ശ്രമിച്ചയാൾ പിടിയിൽ. ബുധനാഴ്ചയാണ് സംഭവം. പാലാ വെള്ളിയേപ്പള്ളി സ്വദേശിനിയായ ടിന്റു മരിയ ജോൺ (26) നാണ് പരിക്കേറ്റത്. സംഭവത്തിൽ പാലാ കടപ്പാട്ടൂർ പുറ്റു മഠത്തിൽ സന്തോഷ് (അമ്മാവൻ സന്തോഷ്-61)നെ പോലീസ് പിടികൂടി.
സന്തോഷിന്റെ ഓട്ടോയിലായിരുന്നു യുവതി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ സന്തോഷ് ആക്രമിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി.യിൽ (Ksrtc) നിന്നും ഡ്രൈവർ ആയി വിരമിച്ച സന്തോഷുമായി യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് സന്തോഷിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് സന്തോഷ് തയ്യറായിരുന്നില്ല.
ALSO READ: നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
സന്തോഷിന്റെ ഓട്ടോയിലായിരുന്നു യുവതി തീർത്ഥാടന കേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷമായി സന്തോഷുമായി യുവതി അടുപ്പത്തിലാവുകയും ഇയാൾക്കൊപ്പം ജീവിക്കണം എന്ന് പല തവണ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സന്തോഷ് ഇതിന് ഒരുക്കമായിരുന്നില്ല.
ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ് യുവതിയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ആറാം തീയ്യതി യുവതിയും സന്തോഷും അർത്തുങ്കലും മറ്റും പോയി വൈകുന്നേരത്തോടെ വെള്ളിയേപ്പള്ളിയിൽ (Pala) തിരിച്ചെത്തി. യുവതിയുടെ ആവശ്യപ്രകാരം ഒന്നിച്ച് ജീവിക്കാൻ അടുത്ത ദിവസം വെളുപ്പിന് എവിടെയെങ്കിലും പോകാമെന്ന് സന്തോഷ് സമ്മതിക്കുകയും ചെയ്തു.
ALSO READ: ഉത്തർപ്രദേശിൽ രക്ഷപെടാൻ ശ്രമിക്കുന്നിതിനിടെ പീഢനക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു
ഏഴാം തീയ്യതി പുലർച്ചെ, നാലേ മുക്കാൽ മണിയോടെ ബന്ധുവിന്റെ സാൻട്രോ കാറുമായി യുവതിയുടെ വീടിന് 100 മീറ്റർ അകലെയായി കാത്തിരുന്നു. ആക്രമിക്കാനായി കമ്പിപ്പാരയും ഇയാൾ കരുതിയിരുന്നു. ഫോൺ വിളിച്ച് യുവതി വീട്ടിൽ നിന്നും ഇറങ്ങിയെന്ന് ഉറപ്പിക്കുകയും ചെയ്തു. യുവതി അടുത്തെത്തിയപ്പോൾ കയ്യിൽ കരുതിയ ഇരുമ്പു പാര കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...