ഉത്തർപ്രദേശിൽ രക്ഷപെടാൻ ശ്രമിക്കുന്നിതിനിടെ പീഢനക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു

പ്രതികളെ  കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്ന വഴിയായിരുന്നു സംഭവം

Written by - Zee Hindustan Malayalam Desk | Last Updated : Apr 3, 2021, 05:54 PM IST
  • പത്താംക്ലാസ് വിദ്യാർത്ഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിലെ നാല് പ്രതികളിൽ ഒരാളാണ് വികാസ്.
  • പോലീസിന്റെ കയ്യിൽ നിന്നും തോക്കു തട്ടിപ്പറിച്ച പ്രതികൾ കടന്നു കളയുകയായിരുന്നു.
  • മറ്റൊരു പ്രതിക്കും ഏറ്റമുട്ടലിൽ പരിക്കേറ്റു
  • കേസിൽ അറസ്റ്റിലായ നാല് പേരെയും മീററ്റിലെ കോടതിയിൽ ഹാജരാക്കാനായി എത്തിച്ചതായിരുന്നു
ഉത്തർപ്രദേശിൽ രക്ഷപെടാൻ ശ്രമിക്കുന്നിതിനിടെ പീഢനക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു

ലക്‌നൗ : ഒാടി  രക്ഷപ്പെടുന്നതിനിടയിൽ പീഢനക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു. ഉത്തർ പ്രദേശിലാണ് (UP) സംഭവം. മീററ്റ് സ്വദേശി വികാസാണ് മരിച്ചത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്.  ഇയാളെക്കൂടാതെ മറ്റ് നാല് പേരും ഒപ്പമുണ്ടായിരുന്നു.പത്താംക്ലാസ് വിദ്യാർത്ഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിലെ നാല് പ്രതികളിൽ ഒരാളാണ് വികാസ്.

കേസിൽ അറസ്റ്റിലായ നാല് പേരെയും മീററ്റിലെ കോടതിയിൽ (Court) ഹാജരാക്കാനായി എത്തിച്ചതായിരുന്നു. ഇതിനിടെയാണ് രക്ഷപ്പെടാനുള്ള ശ്രമം ഉണ്ടായത്. പോലീസിന്റെ കയ്യിൽ നിന്നും തോക്കു തട്ടിപ്പറിച്ച പ്രതികൾ കടന്നു കളയുകയായിരുന്നു.പിടികൂടാൻ പിന്നാലെ ഓടിയ പോലീസുകാർക്ക് നേരെ വികാസ് വെടിയുതിർത്തു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മറ്റൊരു പ്രതിയായ ലഖാന് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്.

ALSO READ:  നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാർഥിനിയെ ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്ന വഴി സംഘം ചേർന്ന് പീഢിപ്പിച്ചത്. കുട്ടി സമീപ ഗ്രാമത്തിലെ ട്യൂഷൻ സെൻററിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. ക്രൂരമായ പീഢനത്തിന് ശേഷം വീട്ടിലെത്തിയ കുട്ടി തനിക്ക് സംഭവിച്ചതെല്ലാം എഴുതി വെച്ച് വിഷം കഴിച്ച് ആത്മഹത്യ (Suicide) ചെയ്യുകയായിരുന്നു.

ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യക്കുറിപ്പിൽ നിന്നും സംഭവങ്ങൾ മനസ്സിലാക്കിയ പോലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ മറ്റ് പ്രതികളുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News