നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

 മഞ്ചേരി സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്ന പ്രതികളെയാണ് ഹൈ കോടതി വെറുതെ വിട്ടത് 

Written by - Zee Malayalam News Desk | Last Updated : Mar 31, 2021, 01:19 PM IST
  • രാധ വധകേസിലെ പ്രതികളെ ഹൈക്കോടതി ബുധനാഴ്ച്ച വെറുതെ വിട്ടു.
  • ഒന്നാം പ്രതിയെയും രണ്ടാം പ്രതിയെയുമാണ് ഹൈകോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചത്
  • ഇതേ കേസിൽ മഞ്ചേരി സെഷൻസ് കോടതി രണ്ട് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
  • 2014 ഫെബ്രുവരി അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

Nilambur: രാധ വധകേസിലെ പ്രതികളെ High Court ബുധനാഴ്ച്ച വെറുതെ വിട്ടു.  നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ നടന്ന കൊലപാതകത്തിലെ ഒന്നാം പ്രതിയെയും രണ്ടാം പ്രതിയെയുമാണ് ഇന്ന് വെറുതെ വിട്ടത്. ഒന്നാം പ്രതിയായ നിലബൂർ എൽഐസി റോഡിന് സമീപം താമസിക്കുന്ന ബികെ ബിജുവും, രണ്ടാം പ്രതി ചുള്ളിയോട് കുന്നശ്ശേരി സ്വദേശിയായ ഷംസുദ്ദീനെയുമാണ് ഹൈകോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചത്.

മുമ്പ് ഇതേ കേസിൽ മഞ്ചേരി സെഷൻസ് കോടതി (Court) രണ്ട് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഇവർ ഹൈ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലിലാണ് പുതിയ വിധി വന്നത്. 2014 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നിലമ്പൂരിലെ കോൺഗ്രസ്  ബ്ലോക് കമ്മിറ്റി ഓഫീസിലെ തൂപ്പ്കാരിയായിരുന്ന രാധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ: കട്ടിലിനടിയിൽ ആറ് മണിക്കൂറുകൾ കാത്തിരുന്ന് യുവാവ് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി

2014 ഫെബ്രുവരി അഞ്ചിന് കോൺഗ്രസ് (Congress) ഓഫീസിൽ വെച്ച് തന്നെയാണ് രാധ കൊല്ലപ്പെട്ടത്. ഇതേ തുടർന്ന് ബികെ ബിജുവും ഷംസുദ്ദീനും ചേർന്ന് രാധയെ കൊലപ്പെടുത്തയായിരുന്നു എന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ബികെ ബിജുവിനുണ്ടായിരുന്ന പരസ്ത്രീ ബന്ധം മറ്റുള്ളവരെ അറിയിക്കുമെന്ന് രാധ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന്റെ ദേഷ്യത്തിലാണ് ഷംസുദ്ദീന്റെ സഹായത്തോടെ രാധയെ കൊലപ്പെടുത്തിയതെന്നും കേസിൽ ആരോപിച്ചിരുന്നു.

ALSO READ: ചിറ്റാരിക്കലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യയും മക്കളും കാമുകന്മാരും അറസ്റ്റിൽ

ഫെബ്രുവരി 5 മുതൽ കാണാതായ രാധയെ ഫെബ്രുവരി 10 നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചുള്ളിയോട് ഉണ്ണികുളത്തുള്ളൊരു കുളത്തിൽ നിന്നാണ് രാധയുടെ മൃതദേഹം പോലീസ് (Police) കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ രാധയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം ഷംസുദ്ദീന്റെ പെട്ടി ഓട്ടോ റിക്ഷയിൽ കൊണ്ട് പോയി കുളത്തിൽ തള്ളുകയായിരുന്നുവെന്ന് പ്രതികളും ആദ്യം പരാതി നൽകിയിരുന്നു.

ALSO READ: Kasargod Firing: അധോലോക സംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ട് പോലീസുകാർക്ക് പരിക്ക്

ഇരു പ്രതികളെയും ശാസ്ത്രീയമായ അന്വേഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് (Arrest) ചെയ്‌തത്‌. 2015 ലാണ് മഞ്ചേരി സെഷൻസ് കോടതി പ്രതികൾക്ക് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ ബികെ ബിജു മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News