ചെടി പിഴുത് മാറ്റിയതിനെ തുടർന്ന് അയൽവാസി 12 വയസ്സുകാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
ബിഹാറിലെ ബെഗുസരായിൽ വെള്ളിയാഴ്ച്ച അയൽവാസി പന്ത്രണ്ട് വയസുകാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചെടി പിഴുത് കളഞ്ഞതിനെ തുടർന്നാണ് പ്രതി പെൺകുട്ടിയുടെ ദേഹത്ത് തീ കൊളുത്തിയത്.
Begusarai: ബിഹാറിലെ (Bihar) ബെഗുസരായിൽ വെള്ളിയാഴ്ച്ച അയൽവാസി പന്ത്രണ്ട് വയസുകാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. പെൺകുട്ടി പ്രതിയുടെ വീട്ടിനടുത്ത് കളിച്ച് കൊണ്ടിരിക്കുമ്പോൾ പ്രതി നട്ട് വളർത്തിയിരുന്ന ചെടി പിഴുത് കളഞ്ഞതിനെ തുടർന്നാണ് പ്രതി പെൺകുട്ടിയുടെ ദേഹത്ത് തീ കൊളുത്തിയത്. ബെഗുസരായിലെ ശിവരാണ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നിഗ പഞ്ചായത്തിലെ ശിവരാണ ഗ്രാമത്തിലെ തന്നെ താമസക്കാരനായ സിഖന്ദർ യാദവാണ് കുട്ടിയുടെ ദേഹത്ത് തീ (Fire) കൊളുത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയെ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
ALSO READ: മോഷ്ടിച്ച വിളക്കുകൾ തിരികെ വെയ്ക്കാനെത്തി: സംഘം പോലീസ് പിടിയിൽ
വീട്ടിനടുത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടി അയൽവാസിയായിരുന്ന സിഖന്ദർ യാദവിന്റെ വീട്ടിൽ (Home) നിന്നിരുന്ന ചെടി പിഴുത് കളഞ്ഞു. ഇത് കണ്ട് കൊണ്ട് വന്ന സിഖന്ദർ യാദവും ഭാര്യയും മകളും കുട്ടിയോട് ചെടി പിഴുത് കളഞ്ഞതിന് വഴക്ക് പറയുകയും. പിന്നീട് തല്ലുകയുമായിരുന്നു. കുട്ടിയെ തള്ളിയതിന് ശേഷം സിഖന്ദർ യാദവ് മണ്ണെണ്ണ എടുത്ത് കൊണ്ട് വന്ന് കുട്ടിയുടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്‌തു.
ALSO READ: Viral News: Indore ലെ Mortuary ൽ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരം; 2 ജീവനക്കാരെ പിരിച്ചുവിട്ടു
കുട്ടിയുടെ നിലവിളി കേട്ട് ഓടി വന്ന ഗ്രാമവാസിയാണ് കുട്ടിയെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചത്. സംഭവം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് സിഖന്ദറിനെതീരെ കേസ് രജിസ്റ്റർ ചെയ്‌തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടി ക്രമങ്ങൾ തുടർന്ന് വരികയാണെന്നും ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും ബെഗുസര ഡിഎസ്പി നിഷിത് പ്രിയ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...