മോഷ്ടിച്ച വിളക്കുകൾ തിരികെ വെയ്ക്കാനെത്തി: സംഘം പോലീസ് പിടിയിൽ

ഇവർ സമാനമായ മറ്റ് കേസുകളിലും പ്രതിയാണെന്നാണ് സൂചന. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 06:19 PM IST
  • വിളക്ക് കൂടാതെ മറ്റ് എന്തെങ്കിലും ക്ഷേത്രത്തിൽ നിന്ന് പോയിട്ടുണ്ടോ എന്ന് കൂടി പോലീസ് പരിശോധിക്കും.
  • അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ കുറ്റവാളികൾ വർധിക്കുന്നതിനാൽ പോലീസും ജാഗ്രതയിലാണ്.
  • മോഷണം നടന്നതിന് തൊട്ടു പിന്നാലെ സി.സി ടീവി നന്നാക്കി.
  • ഇതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ വിളക്ക് മോഷ്ടിച്ചവർ തന്നെ അത് തിരികെ വെക്കാനെത്തിയത്.
മോഷ്ടിച്ച വിളക്കുകൾ തിരികെ വെയ്ക്കാനെത്തി: സംഘം പോലീസ് പിടിയിൽ

കൊച്ചി: ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച വിളക്കുകള്‍ മടക്കി വയ്ക്കാനെത്തിയ സംഘത്തിനെ പോലീസ് പിടികൂടി. കൊച്ചിയിലാണ് സംഭവം.പൊ​ന്നു​രു​ന്നി ശ്രീ​നാ​രാ​യ​ണേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ലെ വിളക്കുകൾ തിരികെ വെയ്ക്കാനെത്തിയ സംഘമാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചായായിരുന്നു സംഭവം. സി.സി ടീവി പരിശോധിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം ദൃശ്യങ്ങളുണ്ടായിരുന്നില്ല. ഇതോടെ ക്ഷേത്രം കമ്മിറ്റിക്കാരും, പോലീസും ആശയക്കുഴപ്പത്തിലായി. 

മോഷണം നടന്നതിന്  തൊട്ടു പിന്നാലെ സി.സി ടീവി നന്നാക്കി. ഇതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ 2.49-ന്  വിളക്ക് മോഷ്ടിച്ചവർ തന്നെ അത് തിരികെ വെക്കാനെത്തിയത്. ഇത് കൃത്യമായി സി.സി ടിവിയിൾപ്പെട്ടതോടെ. പോലീസും കമ്മിറ്റിക്കാരും ചേർന്ന് അന്വേഷണം ആരംഭിച്ചു.ഇത് കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണം ക​ട​വ​ന്ത്ര​യി​ല്‍ (Kochi) താ​മ​സി​ക്കു​ന്ന ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ 15കാ​ര​നിലാണ് എത്തിയത്. തു​ട​ര്‍​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാണ് മ​റ്റ് മൂ​ന്ന് പേ​ര്‍ ​കൂ​ടി പി​ടി​യിലായത്.

ALSO READ:  Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M. Shivashankar

ബം​ഗാ​ള്‍ (west Bengal) സ്വ​ദേ​ശി​ക​ളാ​യ സു​ല്‍​ത്താ​ന്‍ അ​ലി, ഈ​ദു​ല്‍ അ​ലി, മു​ഹ​മ്മ​ദ് നി​ജാ​ന്‍ എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് അറസ്റ്റ് ചെയ്തത്. അതേസമയം ഇവർ സമാനമായ മറ്റ് കേസുകളിലും പ്രതിയാണെന്നാണ് സൂചന. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

ALSO READ:  Gold smuggling case: സ്വപ്നയേയും ശിവശങ്കറിനേയും NIA ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

വിളക്ക് കൂടാതെ മറ്റ് എന്തെങ്കിലും ക്ഷേത്രത്തിൽ നിന്ന് പോയിട്ടുണ്ടോ എന്ന് കൂടി പോലീസ് പരിശോധിക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ കുറ്റവാളികൾ വർധിക്കുന്നതിനാൽ  പോലീസും ജാഗ്രതയിലാണ്. സ്ഥിരം കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News