Fantom Paily Arrested: കുപ്രസിദ്ധ ഗുണ്ട ഫാന്റം പൈലി കാപ്പ നിയമപ്രകാരം അറസ്റ്റിൽ
Fantom Paily Arrested: പള്ളിക്കലിൽ ഒരു വൃദ്ധനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെയാണ് കാപ്പ നിയമപ്രകാരം ഇയാളെ കരുതൽ തടങ്കലിൽ ആക്കിയത്.
വർക്കല: കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല തിരുവമ്പാടി ഗുലാബ് മൻസിലിൽ ബഷീർ കുട്ടിയുടെ മകൻ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു സെൻട്രൽ ജയിലിലാക്കി. വധശ്രമം, അടിപിടി,മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടൽ, പിടിച്ചുപറി, ലഹരി കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷാജി.
Also Read: ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
സ്കൂൾ കുട്ടികൾക്കുൾപ്പെടെ കഞ്ചാവും മയക്കു ഗുളികകളും നൽകാൻ ശ്രമിച്ചതുൾപ്പെടെ നിരവധി ലഹരി കടത്ത്, ലഹരി വിൽപന കേസുകളിൽ പ്രതിയാണ് ഷാജി. അടുത്തകാലത്തായി വർക്കലയിലും പള്ളിക്കലും വൃദ്ധനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്. വർക്കല പ്രദേശത്തെ ഗുണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഷാജി തുടർച്ചയായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്നും ക്രിമിനൽ കേസുകളിൽ വീണ്ടും ഏർപ്പെടാൻ സാധ്യതയുള്ളതിന്റെയും അടിസ്ഥാനത്തിലാണ് ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഷാജിയെ അറസ്റ്റ് ചെയ്തത്.
Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!
ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമർച്ച ചെയ്യണമെന്ന ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസിന്റെ നിർദ്ദേശത്തിന്റെയും വർക്കല ഡിവൈഎസ്പി പി നിയാസിന്റെ മേൽനോട്ടത്തിൽ വർക്കല എസ്എച്ച്ഒ എസ് സനോജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രാഹുൽ പി ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ് ഐ മനോജ് സി, എ എസ് ഐമാരായ സുരേഷ് ബാബു, ലിജോ, എസ്സിപി ഒ മാരായ വിജു, ഷിജു, സുധീർ, ഹേമാവതി സിപിഒ മാരായ ഷജീർ,ബിനു ശ്രീദേവി, പ്രശാന്ത് കുമാരൻ നായർ, സുജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കൂടുതൽ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുമെന്ന് വർക്കല എസ്എച്ച് ഒ എസ് സനോജ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Astro Tips: ഈ സാധനങ്ങൾ ദാനം ചെയ്യുന്നത് വീടിന്റെ സന്തോഷവും ഐശ്വര്യവും കവർന്നെടുക്കും.. സൂക്ഷിക്കുക!
ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
ട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുടവൂർ പുതുശ്ശേരിമുക്ക് കുന്നുവിള പുത്തൻവീട്ടിൽ ബിജുവാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഡിസംബർ 17 ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
Also Read: Budh Uday 2023: ജനുവരി 12 മുതൽ ഈ രാശിക്കാർക്ക് നൽകും ലക്ഷ്മി കൃപ! ലഭിക്കും വൻ ധനലാഭം
കല്ലമ്പലം ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത കൊല്ലം സ്വദേശിനിയായ മദ്ധ്യവയസ്കയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. യാത്രക്കാരിയുടെ കൈയ്യിൽ ഇയാൾ കടന്നു പിടിക്കാൻ ശ്രമിക്കുകയും യാത്രക്കാരി രക്ഷപ്പെടാനായി ആട്ടോറിക്ഷയിൽ നിന്നു ചാടി പല്ലുകൾക്കും കീഴ്ത്താടിയ്ക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ചെയ്ത കേസ്സിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. വർക്കല ഡിവൈഎസ്പി നിയാസ്.പി.യുടെ നേതൃത്വത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീഷ് എസ്സ് എൽ, അഡിഷണൽ എസ്സ്.ഐ. സത്യദാസ്, ജിഎസ്ഐ സുനിൽകുമാർ, സിപിഒ മാരായ സുബൈർ, അജിൽ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...