Crime News: ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

Crime News: രാത്രി വീട്ടില്‍ നിന്നും ബഹളം വച്ചശേഷം പുറത്തു പോകുകയും ശേഷം പ്രതി രാവിലെ വീട്ടിലെത്തി ഭാര്യയെ വെട്ടുകയായിരുന്നു. തലയ്ക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ ഭാര്യ നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 11:08 AM IST
  • ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
  • ആനാട് പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്തുവീട്ടില്‍ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്
Crime News: ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ  പ്രതി അറസ്റ്റില്‍. ആനാട് പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്തുവീട്ടില്‍ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. സംഭവം നടന്നത് ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു. രാത്രി വീട്ടില്‍ ബഹളം വച്ചശേഷം പുറത്തുപോയ പ്രതി രാവിലെ ആറു മണിയോടെ വീട്ടിലെത്തി ഭാര്യ അജിതയെ വെട്ടുകയായിരുന്നു. 

Also Read: കിളിമാനൂരിൽ ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാരെ ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റിൽ

തലയ്ക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ അജിത നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ വെട്ടുകത്തി വലിച്ചെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ അജിതയുടെ അമ്മയ്ക്കും വെട്ടേറ്റിരുന്നു.  ശേഷം ഒളിവില്‍ പോയ പ്രതിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, സി.ഐ. എസ്.സതീഷ് കുമാര്‍, എസ്.ഐമാരായ ശ്രീനാഥ്. റോജോമോന്‍, കെ.ആര്‍.സൂര്യ, എ.എസ്.ഐ ഹസന്‍, എസ്.സി.പി.ഒ ആര്‍.ബിജു. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.  അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.   

Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, പിന്നെ പാകിസ്താനിലേക്ക് മുങ്ങി; 21 വർഷത്തിന് ശേഷം ശിക്ഷ

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ നാണക്കേട് ഭയന്ന് കഴുത്തു ഞെരിച്ചു കൊന്ന പ്രതിയ്ക്ക് ഒടുവിൽ ശിക്ഷ. സംഭവം നടന്ന് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷമാണ് 62 കാരനായ സഫർ ഇക്ബാലിന് ശിക്ഷ ലഭിച്ചത്. 2001 ഓഗസ്റ്റിൽ, ലണ്ടനിലെ നോർബറിയിലെ വീട്ടിൽ മൂന്നു മക്കളുടെ മുന്നിൽവച്ചാണ് ഭാര്യയായ നാസിയത്ത് ഖാനെ ഇയാൾ കൊന്നത്. കൊലയ്ക്ക് ശേഷം  കുട്ടികളെ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ട സഫർ ഇക്ബാൽ 2017 ൽ അവിടെ അറസ്റ്റിലായി. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം യുകെയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. ഇപ്പോൾ 19 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. 

Also Read: Rahu 2023: പുതുവർഷത്തിൽ ഈ 5 രാശിക്കാർക്ക് രാഹു പ്രശ്നങ്ങൾ സൃഷ്ടിക്കും, ഇടവം, തുലാം രാശിക്കാർ കൂടുതൽ ശ്രദ്ധിക്കുക! 

ഇംഗ്ലണ്ടിൽ ജനിച്ച നാസിയത്ത് ഖാനെ 1985ൽ പാകിസ്ഥാനിൽ വച്ചാണ് ഇക്‌ബാൽ വിവാഹം ചെയ്‌തത്‌.  എന്നാൽ, നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് നാസിയത്, ഇക്‌ബാലിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇക്‌ബാലിനെ സമീപിച്ച ഇസ്ലാമിക് കൗൺസിൽ ഓഫീസർമാരോട് തനിക്ക് നാല് മാസം സമയം അനുവദിക്കണം എന്നായിരുന്നു മറുപടി. കൂടാതെ, ഇതുമായി ബന്ധപ്പെട്ട കത്തുകൾ അയക്കുന്നത് അവസാനിപ്പിക്കണമെന്നും ഫോണിലൂടെ മാത്രമേ താനുമായി ബന്ധപ്പെടാവൂയെന്നും ഇക്‌ബാൽ പറഞ്ഞു.  ഈ കത്തുകൾ മറ്റാരെങ്കിലും വായിക്കുന്നത് തനിക്ക് നാണക്കേടുണ്ടാകും എന്നായിരുന്നു വാദം. ഈ സംഭവം നടന്ന് മണിക്കൂറുകൾക്കകം നാസിയത്ത് കൊല്ലപ്പെടുകയും ചെയ്‌തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News