കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്.  മർദ്ദനത്തിൽ കണ്ണിനു പരിക്കേറ്റ യുവതി ചികിത്സ തേടിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ


 


യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നത് കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ്. യുവതിയുടെ നാട്ടുകാരനായ യുവാവിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. വീട്ടില്‍ യുവതിയും മാതാവും മാത്രമാണുള്ളത്. പിതാവ് ഖത്തറിൽ ജോലി ചെയ്യുന്നു.


Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി


 


യുവതിക്ക് യുവാവ് ഇന്‍സ്റ്റാഗ്രാം ഐഡിയിലേക് നിരന്തരം അശ്‌ളീല മെസേജ് അയച്ചിരുന്നു. തുടർന്ന് ഇനി ഇത് ആവര്‍ത്തികരുതെന്ന് യുവതി വിലക്കിയിരുന്നു. എന്നിട്ടും ഇത് ആവര്‍ത്തിച്ചപ്പോള്‍ യുവതി യുവാവിന്റെ വീട്ടിലെത്തുകയും അയാളുടെ വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയുമുണ്ടായി. അതിന്റെ വൈരാഗ്യത്തിലാണ് കൊടുവള്ളി അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് യുവതിയെ ഇയാൾ ക്രൂരമായി ഉപദ്രവിച്ചത്.


Also Read: മുടി വളരാനും മുഖക്കുരു അകറ്റാനും കട്ടൻ ചായ കിടുവാ..!


 


യുവാവിന്റെ അക്രമണത്തിനിടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൊടുവള്ളി പോലീസ് യുവാവിനെതിരെ ഐപിസി 341,323,324,354 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്