Palathayi Rape Case: പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ നിരത്തി പുതിയ കുറ്റപത്രം
പാലത്തായി പീഡന കേസിൽ (Palathayi Rape Case)പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയ്ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നാണ് പുതിയ കുറ്റപത്രത്തില്‍ പറയുന്നത്.
Kochi: പാലത്തായി പീഡന കേസിൽ (Palathayi Rape Case)പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയ്ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നാണ് പുതിയ കുറ്റപത്രത്തില്‍ പറയുന്നത്.
പ്രത്യേക അന്വേഷണസംഘത്തിന്‍റെ ചുമതല വഹിക്കുന്ന ഡി.വൈ.എസ്.പി. രത്‌നകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തലശ്ശേരി പോക്‌സോ കോടതിയിലാണ് (POCSO Court) കുറ്റപത്രം സമര്‍പ്പിച്ചത്.
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് അദ്ധ്യാപകന്‍ പീഡിപ്പിച്ചതെന്നും തുടര്‍ന്ന് രക്തസ്രാവം ഉണ്ടായതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 20നാണ് കേസന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി (High Court) ഉത്തരവിട്ടത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ അന്വേഷണ സംഘത്തിനെതിരെ നൽകിയ ഹർജിയെത്തുടര്‍ന്നായിരുന്നു നടപടി.
പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്നും IG റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കണമെന്നുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. നിലവിലെ അന്വേഷണ സംഘത്തിലുള്ളവര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്നും സംഘത്തിന്‍റെ മേൽനോട്ടം ഐ ജി ശ്രീജിത്തിൽ നിന്ന് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
Also Read: പാലത്തായി പീഡന കേസ്: കുറ്റപത്രം വൈകുന്നു, പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്....!
കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിയെ BJP പ്രാദേശിക നേതാവും അദ്ധ്യാപകനുമായ പത്മരാജന്‍ സ്‌കൂളില്‍ വച്ച് പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2020 ജനുവരിയിലാണ്സംഭവം. മാര്‍ച്ച് 17നാണ് പോലീസിന് പരാതി ലഭിക്കുന്നത്.
Also Read: പാലത്തായി കേസിൽ പോലീസിനോട് 5 ചോദ്യങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍!
ഏറെ വിവാദമായ കേസാണ് പാലത്തായി പീഡന കേസ്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതും, അന്വേഷണം പ്രതിക്ക് അനുകൂലമാക്കാന്‍ നടത്തിയ ശ്രമങ്ങളും കേസിന്‍റെ ഗതി മാറ്റിയ സംഭവങ്ങളായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA