പാലത്തായി കേസിൽ പോലീസിനോട് 5 ചോദ്യങ്ങളുമായി ബിജെപി വക്താവ് സന്ദീപ്‌ വാര്യര്‍!

പലത്തായി കേസില്‍ രാഷ്ട്രീയ പോര് ശക്തി പ്രാപിക്കുകയാണ്.കേസില്‍ പോലീസിനോട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബിജെപി സംസ്ഥാന വക്താവ് 

Last Updated : Jul 18, 2020, 05:32 PM IST
പാലത്തായി കേസിൽ പോലീസിനോട് 5 ചോദ്യങ്ങളുമായി ബിജെപി വക്താവ് സന്ദീപ്‌ വാര്യര്‍!

പാലക്കാട്: പലത്തായി കേസില്‍ രാഷ്ട്രീയ പോര് ശക്തി പ്രാപിക്കുകയാണ്.കേസില്‍ പോലീസിനോട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബിജെപി സംസ്ഥാന വക്താവ് 
സന്ദീപ്‌ വാര്യര്‍ രംഗത്ത്.

പാലത്തായി കേസിൽ ഇരയോടൊപ്പം തന്നെയാണ് താന്‍ എന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു.ഇര പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ട്. 
എന്ന കാര്യം സന്ദീപ്‌ വാര്യര്‍ എടുത്തുകാട്ടുന്നു.
പ്രതി പത്മരാജൻ മാഷാണോ എന്ന കാര്യത്തിലാണ് തർക്കമുളളത് എന്ന് സന്ദീപ് പറയുന്നു.
ശാസ്ത്രീയമോ സാഹചര്യത്തെളിവുകളോ പത്മരാജൻ മാഷക്കെതിരെ പോലീസിന് ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന 
വോയിസ് ക്ലിപ്പ് കേട്ടാൽ മനസ്സിലാകും എന്നും സന്ദീപ്‌ വാര്യര്‍ ചൂണ്ടികാട്ടുന്നു.

Also Read:പാലത്തായി പീഡന൦: POCSO ഒഴിവാക്കിയത് നിയമോപദേശം മറികടന്ന്..!!

ചില ചോദ്യങ്ങൾ പോലീസിനോടാണ് ചോദിക്കാനുള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് സന്ദീപ്‌ വാര്യര്‍ അഞ്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്.

1) പത്മരാജൻ മാഷ് കുറ്റം ചെയ്തിട്ടില്ലെന്ന് നിങ്ങൾക്കും പൊതുസമൂഹത്തിനും മനസ്സിലായിരിക്കുന്നു. പക്ഷേ ഇരയെ പീഡിപ്പിച്ച വ്യക്തി ആരാണ്? 
അത് തെളിയിക്കേണ്ട ബാധ്യത നിങ്ങൾക്കല്ലേ? 
2) ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം ഉയർന്നു കേട്ടിരുന്ന മറ്റു ചില പേരുകൾ സംബന്ധിച്ച അന്വേഷണം നടത്തിയിട്ടുണ്ടോ? 
3) കേസിലെ ഏറ്റവും മൈന്യൂട്ട് ആയ വിശദാംശങ്ങൾ വരെ തന്നെ ഫോൺ ചെയ്ത ഏതോ ഒരു മുഹമ്മദിനോട് വെളിപ്പെടുത്തിയ ഐജി ശ്രീജിത്തിന്റ ഉദാരമനസ്കത ഭാവിയിലും പൊതുജനങ്ങൾക്ക് ലഭ്യമാകുമോ ? 
4) രാജ്യത്തെ പാർലമെൻറ് പാസാക്കിയ ഒരു നിയമം കുട്ടികൾക്ക് മുന്നിൽ വിശദീകരിച്ചുകൊടുത്തതിനെ ഒരു മഹാപരാധമാക്കി ചിത്രീകരിച്ച ഐജി ശ്രീജിത്ത് സർക്കാർ നയത്തെ വിമർശിക്കരുത് എന്ന സർവീസ് ചട്ടം ലംഘിച്ചില്ലേ ? 
5) ഒരാൾ വർഗീയവാദി ആണോ അല്ലയോ എന്ന് സർട്ടിഫിക്കറ്റ് കൊടുക്കാൻ ശ്രീജിത്തിനെ ആര് ചുമതലപ്പെടുത്തി ? 
പാലത്തായിയിലെ ഇരയ്ക്ക് നീതി നൽകണം. അത് മറ്റൊരു നിരപരാധിയെ ഇല്ലാതാക്കി കൊണ്ടാവരുത് എന്നും സന്ദീപ് വാര്യര്‍ പറയുന്നു.

Trending News