Kochi: പാലത്തായി പീഡന കേസിൽ (Palathayi Rape Case) ഹൈക്കോടതിയുടെ (High Court) ഇടപെടല്‍. കേസന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്...
പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ അന്വേഷണ സംഘത്തിന് എതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്നും IG റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശം. നിലവിലെ അന്വേഷണ സംഘത്തിലുള്ളവര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്നും സംഘത്തിന്റെ മേൽനോട്ടം ഐ ജി ശ്രീജിത്തിൽ നിന്ന് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പീഡന കേസ് ഏത് ടീം അന്വേഷിക്കുന്നതിലും എതിർപ്പില്ലെന്നായിരുന്നു സർക്കാർ നിലപാട്. മാത്രമല്ല, ഇരയ്ക്കൊപ്പമാണ് തങ്ങളെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിയെ BJP പ്രാദേശിക നേതാവും അദ്ധ്യാപകനുമായ പത്മരാജന് സ്കൂളില്‍ വച്ച് പല തവണ പീഡിപ്പിച്ചെന്നാണ് കേസ്.
തുടക്കം മുതല്‍ വിവാദം സൃഷിച്ച ഒന്നാണ് പാലത്തായി പീഡന കേസ്. പോലീസ് പ്രതിയെ അറസ്റ്റുചെയ്യാൻ വൈകിയത് ഏറെ വിവാദമായിരുന്നു. കൂടാതെ, അന്വേഷണം പ്രതിക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
Also read: പാലത്തായി പീഡന കേസ്: കുറ്റപത്രം വൈകുന്നു, പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്....!
ബി.ജെ.പി തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘ്പരിവാര്‍ അനുകൂല അദ്ധ്യാപക സംഘടനയായ എൻ.ടി.യു ജില്ല നേതാവും കൂടിയാണ് പ്രതി പത്മരാജൻ.
ജനകീയ പ്രതിഷേധങ്ങള്‍ ആരംഭിച്ചപ്പോള്‍ കഴിഞ്ഞ ഏപ്രിൽ 15നാണ് ബന്ധുവീട്ടിൽ ഒളിവില്‍ കഴിയുകയായിരുന്ന പത്മരാജനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തെളിവുകളുടെ അഭാവത്തില്‍ വിചാരണ കോടതി ഇയാളെ ജാമ്യത്തിൽ വിട്ടു. ഇതിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് നല്കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.