പാലത്തായി പീഡന കേസ്: കുറ്റപത്രം വൈകുന്നു, പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്....!

പാലത്തായിയില്‍ BJP നേതാവ് പത്മരാജന്‍  പ്രതിയായ  POCSO കേസില്‍ കുറ്റപത്രം  സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്...!!

Last Updated : Jul 12, 2020, 02:32 PM IST
പാലത്തായി പീഡന  കേസ്: കുറ്റപത്രം വൈകുന്നു,  പ്രതിഷേധവുമായി  സ്ത്രീകള്‍ രംഗത്ത്....!

കണ്ണൂര്‍: പാലത്തായിയില്‍ BJP നേതാവ് പത്മരാജന്‍  പ്രതിയായ  POCSO കേസില്‍ കുറ്റപത്രം  സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്...!!

നിരാഹാര൦,   വെ​ർ​ച്വ​ൽ പ്ര​തി​ഷേ​ധം തുടങ്ങിയ സമരമുറകളാണ്  സ്വീകരിച്ചിരിക്കുന്നത്.   പ്രതിഷേധത്തിന്‍റെ ഭാഗമായി ഞായറാഴ്ച കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗങ്ങളിലെ പത്ത് വനിതകള്‍  നിരാഹാരമനുഷ്ഠിക്കും.  ഞായറാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് നിരാഹാര സമരം. 

രമ്യ ഹരിദാസ് എം പി, ലതികാ സുഭാഷ് ( സംസ്ഥാന പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്), അംബിക (എഡിറ്റര്‍ മറുവാക്ക്), ശ്രീജ നെയ്യാറ്റിന്‍കര (ആക്ടിവിസ്റ്റ്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), അഡ്വ ഫാത്തിമ തഹ്ലിയ ( എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്),കെ.കെ റൈഹാനത്ത് ( സംസ്ഥാന പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവര്‍ത്തക), ലാലി പി എം ( സിനിമാ പ്രവര്‍ത്തക) എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്.

കൂടാതെ,  പ്രതിഷേധത്തിന്‍റെ ഭാഗമായി  വി​മ​ൻ ജ​സ്​​റ്റി​സ് മൂവ്മെന്റ്  നടത്തുന്ന "വെ​ർ​ച്വ​ൽ പ്ര​തി​ഷേ​ധം" ഞാ​യ​റാ​ഴ്ച 2.30ന് ​ആ​രം​ഭി​ക്കും. നിരവധി വ​നി​താ​സം​ഘ​ട​ന നേ​താ​ക്ക​ളും  ആ​ക്ടി​വി​സ്​​റ്റുകളും  ഇതില്‍  പ​ങ്കെ​ടുക്കും.​ 

Also read: പാലത്തായി പീഡന൦: ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്നത് കേരളം സഹിക്കില്ല!!

പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയാണ് ഇന്നത്തെ പ്രതിഷേധ പരിപാടികള്‍ ഏകോപിപ്പിച്ചത്. കേസില്‍ കുറ്റപത്രം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്തു നല്‍കിയതിനു പിന്നാലെയാണ് ശ്രീജ നെയ്യാറ്റിന്‍കര പ്രമുഖ വനിതാ നേതാക്കളെ സമര രംഗത്തെത്തിച്ചത്.

കേസിലെ  പ്രതിയായ പത്മരാജന്‍  അറസ്റ്റിലായി 86 ദിവസം കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.  നാല് ദിവസം കൂടി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയാല്‍ പ്രതിയ്ക്ക്  സ്വാ​ഭാ​വി​ക ജാ​മ്യം കി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.  എന്നാല്‍, പീഡനം സംബന്ധിച്ച പല വെളിപ്പെടുത്തലുകളും കുട്ടി നടത്തിയിട്ടുണ്ടെങ്കിലും, മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കുട്ടിയെ ഉപദ്രവിച്ച രണ്ടാമനാരെന്നും  ഇതുവരെയും  കണ്ടെത്തിയിട്ടില്ല. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സഹായിച്ചവരും  അറസ്റ്റിലായിട്ടില്ല.   കേസ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യോ പോ​ക്സോ പ്ര​തി​യെ സം​ര​ക്ഷി​ച്ച​വ​ർ​ക്കെ​തി​രെ​യോ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല എന്നതാണ് വസ്തുത.

സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പ്രതിയി  പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. 

അതേസമയം, പത്മരാജന്‍  സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം  ഹൈക്കോടതി തള്ളിയിരുന്നു.  നേരത്തെ തലശ്ശേരി ജില്ല സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇയാൾ ഹൈക്കൊടതിയെ സമീപിച്ചത്. 

Trending News