പെരിന്തൽമണ്ണയിൽ സംഭവിച്ചത് പൊലീസിന്റെ ജാഗ്രത കുറവെന്ന് വനിതാ കമ്മീഷൻ
സംസ്ഥാനത്ത് പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു
Thiruvananthapuram : മലപ്പുറം (Malappuram) പെരിന്തൽമണ്ണയിൽ പ്രണായാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഉണ്ടായത് പൊലീസിന്റെ (Kerala Police) ജാഗ്രത കുറവ് മൂലമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ. ഇതു സംബന്ധിച്ച് നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മിഷന്‍ ഗൗരവത്തോടെ കാണുന്നുയെന്ന് സംസ്ഥാന വനിതാ കമ്മീഷൻ (Kerala Women's Commission) അധ്യക്ഷ എം,സി ജോസ്ഫൈൻ അറിയിച്ചു.
സംസ്ഥാനത്ത് പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.
ALSO READ : പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
ഇന്ന് രാവിലെയാണ് സംഭവത്തിൽ പ്രതിയായ വിനീഷ് പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനി 21-കാരിയായ ദൃശ്യയെ കുത്തി കൊലപ്പെടുത്തുന്നത്. ദൃശ്യയെ രക്ഷിക്കാനെത്തിയ 13 വയസുകാരിയായ ദേവശ്രീയെയും പ്രതി ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ചു.
ഇന്നലെ രാത്രി ദൃശ്യയുടെ പിതാവ് ചെമ്മാട്ടിൽ ബാലചന്ദ്രന്റെ കട കത്തിനശിച്ചിരുന്നു. കട തീവച്ച് നശിപ്പിച്ചതാകാമെന്നും കട കത്തിച്ചതിന് പിന്നിലും പ്രതിയാണെന്നും സംശയമുണ്ട്. കട കത്തി നശിച്ചത് ഇന്നലെ രാത്രിയാണ്. ഇന്ന് രാവിലെയാണ് പ്രതി കൊലപാതകം നടത്തിയത്.
ALSO READ : പാലക്കാട് സ്ത്രീയെ മുറിയില്‍ അടച്ചിട്ട സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു
രാവിലെ എട്ട് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് യുവാവ് കൊല നടത്തിയത്. രണ്ടാം നിലയിലെ മുറിയിൽ കയറി യുവതിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയം നിരസിച്ചതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓട്ടോ ഡ്രൈവറാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പെൺകുട്ടിയെ പ്രതി പിന്തുടരുന്നതായി നാട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ ഒരു പൊലീസ് കേസിലേക്ക് പോകേണ്ടെന്ന തീരുമാനമായിരുന്നു വീട്ടുകാരുടേതെന്നും പറയപ്പെടുന്നു. സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും ഗൗരവമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ സിഐ കേസ് അന്വേഷിക്കും. 90 ദിവസത്തിനുള്ളിൽ കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. മരിച്ച പെൺകുട്ടിയും പ്രതിയും ഒരേ ക്ലാസിൽ പഠിച്ചിരുന്നതായാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. കട കത്തിച്ചത് പ്രതിയാണോയെന്ന കാര്യത്തിലും അന്വേഷണം നടത്തും. പ്രതി ഒറ്റക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...