സിപിഎം എന്നാല്‍ കോടതിയും പൊലീസുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സ്ത്രീ പീഡന പരാതികളില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.
കഠിനംകുളം പീഡനകേസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ പാർട്ടി നേതാക്കൾ പ്രതികളാകുന്ന കേസിൽ കമ്മീഷൻ്റെ നിസ്സംഗതയെകുറിച്ച് ചോദിച്ചപ്പോഴായിരുന്നു ജോസഫൈൻ്റെ വിവാദ പരാമർശം.
Also Read: പീഡനത്തിന് ഭർത്താവ് പണം വാങ്ങി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
'പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ്. പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ല' ജോസഫൈന്‍ പറഞ്ഞു. പികെ ശശിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടിയുടെ അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും MC Joseohine പറഞ്ഞു.
Also Read: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം, പ്രതികൾ പോലീസ് കസ്റ്റഡിയിൽ
എസ്. രാജേന്ദ്രനും സികെ ഹരീന്ദ്രനുമെതിരെ കിട്ടിയ പരാതികളിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ടെന്നും എ വിജയരാഘവൻ്റെ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ നേരത്തെ പ്രതികരിച്ചിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു.