പ്രസവിക്കാനിടം തേടി നടന്ന പൂര്‍ണ ഗര്‍ഭിണിയായ പൂച്ചയുടെ തലയ്ക്കടിച്ച് കൊടും ക്രൂരത. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഓടയില്‍ നിന്നുമാണ് ബോധമില്ലാതെ കിടന്ന പൂച്ചയെ കണ്ടെത്തിയത്.കട്ടിയുള്ള ഒരു ആയുധം ഉപയോഗിച്ച് സാമൂഹിക വിരുദ്ധര്‍ തലയില്‍ ശക്തമായ പ്രഹരമേല്‍പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

16കാരിയെ ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കി കൊന്നു; സഹോദരന്‍ അറസ്റ്റില്‍!


തൃശൂര്‍ ജില്ലയിലെ പയ്യൂരിലെ ഒരു വീട്ടിലെ വളര്‍ത്തു പൂച്ചയെയാണ് ഗുരുതര പരിക്കുകളോടെ ഓടയില്‍ നിന്നും കണ്ടെത്തിയത്. മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകനായ പ്രദീപ്‌ പയ്യൂരാണ് സംഭവസ്ഥലത്തെത്തി പൂച്ചയെ മണ്ണുത്തി മൃഗാശുപത്രിയില്‍ എത്തിച്ചത്. 


പെൺകുട്ടികളെ വശീകരിച്ച് പീഡന൦; വാട്സ്ആപ് ഗ്രൂപ്പിലെ മുഖ്യനും കൂട്ടാളിയും അറസ്റ്റില്‍!!


വണ്ടിയിടിച്ചാകാം അപകടമുണ്ടായത് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, പരിശോധനയില്‍ ഇത് ആയുധം കൊണ്ടുള്ള അടിയേറ്റതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തുകയായിരുന്നു. സ്കാനിംഗില്‍ പൂച്ചയുടെ വയറ്റില്‍ നാല് കുഞ്ഞുങ്ങള്‍ ഉണ്ടെന്നു൦ തെളിഞ്ഞിരുന്നു.


എട്ട് വര്‍ഷത്തിന് ശേഷം പിടികിട്ടാപുള്ളി പിടിയിലായി... പിന്നാലെ തെളിഞ്ഞത് വന്‍ തട്ടിപ്പുകള്‍


എന്നാല്‍, മൂന്ന് കുഞ്ഞുങ്ങളെ മാത്രമാണ് ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞത്. ആരോഗ്യം മോശമാകുകയും പ്രസവിക്കാന്‍ നമൂന്നു ദിവസം വൈകുകയും ചെയ്തതിനാല്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. മണ്ണുത്തി മൃഗാശുപത്രിയിലെ ഡോക്ടര്‍ സുധീഷിന്റെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ നടന്നത്.