പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലെ മുഖ്യ കണ്ണിയേയും കൂട്ടാളിയേയും നേമം പോലീസ് അറസ്റ്റ് ചെയ്തു.
പൂന്തുറ ജസീന മൻസിലിൽ ഹമീദ് ഖാൻ മകൻ കയിൽ എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈൽ ഖാൻ (19), കൂട്ടാളി ചെറുവയ്ക്കൽ ഉത്രാടം വീട്ടിൽ രാധാകൃഷ്ണൻ മകൻ വിഷ്ണു(26) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പിടിയിലായ സുഹൈൽ ഖാന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പോലീസ് സ്റ്റേഷനിൽ രണ്ട് പോക്സോ കേസ് നിലവിലുണ്ട്.
മദ്യം കുടിപ്പിച്ച് ഭർത്താവും കൂട്ടരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു
വാട്സ്ആപ് വഴി പരിചയപ്പെടുന്ന പെൺകുട്ടികളെ ശ്രീകാര്യത്തുള്ള സുഹൃത്തായ വിഷ്ണുവിൻ്റെ വീട്ടിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കുന്നത്. കൂടാതെ, പെൺകുട്ടിയുടെ കൈയിൽ നിന്നും ആഭരണങ്ങളും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത് ആഡംബര ബൈക്കുകളിൽ പെൺകുട്ടികളെയും കൊണ്ട് കറങ്ങി നടക്കുകയാണ് ഇവരുടെ പതിവ്.
ഇവരുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷണം നടത്തി വരികയാണ്. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
39 പേര് ചേര്ന്ന് പീഡിപ്പിച്ചെന്ന് യുവതി;പരാതി വ്യാജമെന്ന് നാട്ടുകാര്
ഫോർട്ട് AC പ്രതാപൻ നായരുടെ നിർദ്ദേശാനുസരണം നേമം CI സുഭാഷ് കുമാർ SI മാരായ ദീപു, സുരേഷ് കുമാർ, ജയകുമാർ,വിനീത, ASI ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.