എട്ട് വര്‍ഷത്തിന് ശേഷം പിടികിട്ടാപുള്ളി പിടിയിലായി... പിന്നാലെ തെളിഞ്ഞത് വന്‍ തട്ടിപ്പുകള്‍

എട്ട് വർഷത്തിന് ശേഷം പിടിയിലായ പ്രതി നടത്തിയത്‌ വ്യാപക തട്ടിപ്പുകൾ. 

Last Updated : Jul 25, 2020, 09:37 PM IST
  • കഴക്കൂട്ടം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വ്യാജരേഖകൾ നൽകി ലോൺ ഇല്ലാത്ത രീതിയിൽ RC ബുക്ക് സംഘടിപ്പിച്ച് രണ്ട് ഹുണ്ടായി കാറുകൾ സ്വന്തമാക്കി മറിച്ച് വിൽപ്പന നടത്തിയതിലേക്കാണ് കഴക്കൂട്ടം പോലീസ് ഇയാൾക്കെതിരെ കേസ്സ് റെജിസ്ട്രർ ചെയ്തത്.
എട്ട് വര്‍ഷത്തിന് ശേഷം പിടികിട്ടാപുള്ളി പിടിയിലായി... പിന്നാലെ തെളിഞ്ഞത് വന്‍ തട്ടിപ്പുകള്‍

എട്ട് വർഷത്തിന് ശേഷം പിടിയിലായ പ്രതി നടത്തിയത്‌ വ്യാപക തട്ടിപ്പുകൾ. 

വ്യാജരേഖകൾ ചമച്ച് വാഹനത്തിന്റെ ലോൺ  മറച്ച് വെച്ച് തട്ടിപ്പ് നടത്തിയതിന് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നടത്തിയ മറ്റ് വൻ തട്ടിപ്പുകൾ പുറത്ത് വന്നത്.  

ആറ്റിങ്ങൽ DYSP എസ്സ്.വൈ.സുരേഷ് , ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ വി.വി.ദിപിൻ എന്നിവരുടെ  നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്‌.

റ്റാറ്റാ ഫിനാൻസ് കമ്പനിയിൽ നിന്നും 9 ആഡംബര കാറുകൾ തട്ടിപ്പ് നടത്തി സ്വന്തമാക്കി മറിച്ച് വിൽപ്പന നടത്തിയതിൽ  2012 ൽ ആറ്റിങ്ങൽ പോലീസ് റെജിസ്ട്രർ ചെയ്ത കേസിലെ മുഖ്യ പ്രതിയായ അനിൽ അലോഷ്യസാണ് കഴിഞ്ഞ ദിവസം  അന്വേഷണ സംഘത്തിന്റെ പിടിയിൽ ആയത്.

ഇയാളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിൽ  ഇയാൾ വാടകക്ക് താമസിച്ചിരുന്ന കണിയാപുരത്തെ വീട്ടിൽ നിന്നും നിരവധി വ്യാജസീലുകൾ അന്വേഷണ സംഘം  കണ്ടെത്തി. ഇതിനെതിരെ പ്രത്യേകം കേസ്സ് റെജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
          
ബാങ്കുകളിൽ വ്യാജ മേൽവിലാസവും , തിരിച്ചറിയൽ രേഖകളും  കൊടുത്ത് ലോൺ തട്ടിപ്പ് നടത്തിയതിന് ഇയാളുടെ പേരിൽ പോത്തൻകോട് , കഴക്കൂട്ടം , കൊല്ലം ജില്ലയിലെ അഞ്ചൽ എന്നിവിടങ്ങളിൽ റെജിസ്ട്രർ ചെയ്ത കേസ്സുകളിലെയും പിടികിട്ടാപുള്ളിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

കഴക്കൂട്ടം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വ്യാജരേഖകൾ നൽകി ലോൺ  ഇല്ലാത്ത രീതിയിൽ RC ബുക്ക് സംഘടിപ്പിച്ച് രണ്ട് ഹുണ്ടായി കാറുകൾ സ്വന്തമാക്കി മറിച്ച് വിൽപ്പന നടത്തിയതിലേക്കാണ് കഴക്കൂട്ടം പോലീസ് ഇയാൾക്കെതിരെ കേസ്സ് റെജിസ്ട്രർ ചെയ്തത്. 

പോത്തൻകോട് ,അണ്ടൂർകോണം കാനറാബാങ്കിൽ നിന്നും വ്യാജ തിരിച്ചറിയൽ രേഖകൾ നൽകി വാഹനലോൺ തട്ടിപ്പ് നടത്തിയതിനും ഇയാൾക്കെതിരെ കേസ്സുണ്ട്. ഒളിവിൽ ചടയമംഗലത്ത് താമസിച്ച് വരവെ മഹീന്ദ്രാ, ടാറ്റാ കമ്പനികളുടെ ഡീലറായ കൊല്ലം ഏഷ്യൻ മോട്ടോഴ്സിൽ ഇയാൾ ജോലി  തരപ്പെടുത്തിയിരുന്നു. 

അവിടെ നിന്നും ഇയാളും കൂട്ടുപ്രതി മനു  എന്നൊരാളും ചേർന്നാണ്  ഏഷ്യൻ മോട്ടോഴ്സിൽ നിന്നും  ഇൻവോയ്സ് മോഷ്ടിച്ച് വ്യാജ രേഖകൾ സമർപ്പിച്ച്‌ അഞ്ചൽ കാനറാബാങ്കിൽ നിന്നും ലോൺ തട്ടിയത്. . അതിനായി ഇയാൾ  കിളിമാനൂർ സൗത്ത് ഇന്ത്യൻ ബാങ്കിൽ വിമൽ കുമാർ എന്ന വ്യജ മേൽവിലാസത്തിൽ കൊല്ലം ഏഷ്യൻമോട്ടോഴ്സിന്റെ പേരിൽ വ്യാജ അക്കൗണ്ട് ആരംഭിച്ചു. 

അത് വഴിയാണ്  അഞ്ചൽ കാനറാ ബാങ്കിന്റെ വാഹനം വാങ്ങുന്നതിനുള്ള ഡി.ഡി മാറി തട്ടിപ്പ് നടത്തിയത്. ഇതിലേക്ക്  ഇയാൾക്കെതിരെ രണ്ട് കേസ്സുകൾ അഞ്ചൽ പോലീസ് രെജിസ്ട്രർ ചെയ്തിട്ടുണ്ട്. ഈ കേസ്സുകളിലൊന്നും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 

അതിവിദഗ്ദമായാണ് ബാങ്കുകളിൽ ഇയാൾ വ്യാജരേഖകൾ സമർപ്പിച്ച് ലോണുകൾ തട്ടിയെടുത്തിരുന്നത് ഇയാൾ നടത്തിയ മറ്റ് തട്ടിപ്പുകൾ കൂടി പുറത്ത് കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അനിൽ കുമാർ , സണ്ണി അനിൽ , വിമൽകുമാർ എന്നീ പേരുകളും  ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ച് വന്നിരുന്നു. 
            
കഴിഞ്ഞ എട്ട് വർഷമായി വിവിധ പേരുകളിലും , വ്യാജ മേൽവിലാസത്തിലും വിവിധ ജില്ലകളിൽ മാറിമാറി താമസിച്ച് തട്ടിപ്പ് നടത്തി വന്നിരുന്ന ഇയാളുടെ അറസ്റ്റോടെ സംസ്ഥാനത്ത് പ്രവർത്തിച്ച് വന്ന വൻ തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെയാണ് പോലീസിന്  പിടികൂടാനായത്.

Trending News