ബംഗളൂരൂ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ കന്നഡ ചലച്ചിത്ര താരം രാഗിണി ദ്വിവേദി മൂത്രസാമ്പിളില്‍ കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട്. ഡ്രഗ് ടെസ്റ്റിനായി നല്‍കിയ മൂത്രസാമ്പിളില്‍ താരം വെള്ളം ചേര്‍ത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലഹരി റാക്കറ്റ്: നടിയുമായി ബന്ധം, മുഖ്യക്കണ്ണി ഐടി എഞ്ചിനീയര്‍ അറസ്റ്റില്‍...


നടിയുടെ തട്ടിപ്പ് കണ്ടുപിടിച്ച ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ വിവരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ വിവര൦ അറിയിക്കുകയായിരുന്നു.  മല്ലെശ്വരത്തെ കെസി ജനറല്‍ ആശുപത്രിയിലാണ് താരത്തെ പരിശോധനയ്ക്കായി എത്തിച്ചത്. അടുത്ത ദിവസങ്ങളില്‍ എപ്പോഴെങ്കിലും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നതിനായാണ് പരിശോധന. 


'ഞാന്‍ നേരിട്ട് ഹാജരാകുമായിരുന്നല്ലോ' -റെയ്ഡിനെത്തിയവരോട് തട്ടിക്കയറി സഞ്ജന


സാമ്പിളില്‍ വെള്ളം ചേര്‍ത്താല്‍ താപനില കുറയുകയും ശരീരോഷ്മാവ് തുല്യമാകുകായു൦ ചെയ്യും. താരത്തിന്റെ തട്ടിപ്പ് മനസിലായതോടെ രണ്ടാമതും അന്വേഷണ ഉദ്യോഗസ്ഥര്‍ സാമ്പിള്‍ നല്‍കാന്‍ നിര്‍ദേശിച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെ താരത്തെ വീണ്ടും മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു.


തുളസിപോലെ ഔഷധ ഗുണമുള്ളത്... കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് നടി


ബംഗളൂരൂ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ ചലച്ചിത്ര താരമാണ് രാഗിണി. അറസ്റ്റിലായ ,മറ്റൊരു താരം സഞ്ജന ഗല്‍റാണിയെയും ഉദ്യോഗസ്ഥര്‍ ടെസ്റ്റിനായി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, സാമ്പിള്‍ നല്‍കാന്‍ തയാറാകാതെയിരുന്ന ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. പിന്നീട് ആവശ്യമായ ഉത്തരവുകള്‍ നടിയുടെ അഭിഭാഷകര്‍ കണ്ടു ബോധ്യപ്പെട്ട ശേഷമാണ് താരം പരിശോധനയ്ക്ക് തയാറായത്.