ലഹരി റാക്കറ്റ്: നടിയുമായി ബന്ധം, മുഖ്യക്കണ്ണി ഐടി എഞ്ചിനീയര്‍ അറസ്റ്റില്‍..

പ്രതീകാണ് താരങ്ങളുടെ പാര്‍ട്ടികളില്‍ ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നത് എന്നാണ് രവിശങ്കറിന്‍റെ മൊഴി. 

Last Updated : Sep 12, 2020, 12:44 PM IST
  • ബംഗളൂരൂവിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇയാള്‍ ലഹരി വാങ്ങിയിരുന്നു. ഇതിനു പുറമേ ആന്ധ്ര, കേരള സംസ്ഥാനങ്ങളില്‍ നിന്നും ലഹരി എത്തിച്ചിരുന്നു.
  • 2018ല്‍ ലഹരിമാരുന്നുമായി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി ലഹരി ഇടപാടില്‍ സജീവമാകുകയായിരുന്നു.
ലഹരി റാക്കറ്റ്: നടിയുമായി ബന്ധം, മുഖ്യക്കണ്ണി ഐടി എഞ്ചിനീയര്‍ അറസ്റ്റില്‍..

ബംഗളൂരൂ: കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യക്കണ്ണികളില്‍ ഒരാളായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പ്രതീക് ഷെട്ടിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം ലഹരിപാര്‍ട്ടികളുടെ സംഘാടകനായ വിരേന്‍ ഖന്നയുടെ സഹായി ആദിത്യ അഗര്‍വാളും അറസ്റ്റിലായിട്ടുണ്ട്.

'ഞാന്‍ നേരിട്ട് ഹാജരാകുമായിരുന്നല്ലോ' -റെയ്ഡിനെത്തിയവരോട് തട്ടിക്കയറി സഞ്ജന

അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതീകാണ് താരങ്ങളുടെ പാര്‍ട്ടികളില്‍ ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നത് എന്നാണ് രവിശങ്കറിന്‍റെ മൊഴി. ബംഗളൂരൂവിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇയാള്‍ ലഹരി വാങ്ങിയിരുന്നു.

തുളസിപോലെ ഔഷധ ഗുണമുള്ളത്... കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് നടി

ഇതിനു പുറമേ ആന്ധ്ര, കേരള സംസ്ഥാനങ്ങളില്‍ നിന്നും ലഹരി എത്തിച്ചിരുന്നു. നൈജീരിയ, ലാറ്റിന്‍ അമേരിക്ക ലഹരി റാക്കറ്റുകളുമായി നേരിട്ടും ഇയാള്‍ ബന്ധമുണ്ട്. 2018ല്‍ ലഹരിമാരുന്നുമായി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി ലഹരി ഇടപാടില്‍ സജീവമാകുകയായിരുന്നു. അതേസമയം ഹരിയാന സ്വദേശിയായ ആദിത്യയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

Trending News