'ഞാന്‍ നേരിട്ട് ഹാജരാകുമായിരുന്നല്ലോ' -റെയ്ഡിനെത്തിയവരോട് തട്ടിക്കയറി സഞ്ജന

നടിയുടെ അഭിഭാഷകന്‍ എത്തിയ ശേഷമായിരുന്നു റെയ്ഡ്. തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും മറ്റ് സഹായങ്ങള്‍ തേടാതിരിക്കാനുമായാണ് സംഘം മിന്നല്‍ റെയ്ഡ് നടത്തിയതെന്നാണ് വിവരം. 

Last Updated : Sep 9, 2020, 01:14 PM IST
  • മലയാളികള്‍ക്ക് സുപരിചിതയായ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയായ സഞ്ജന 'കാസനോവ' എന്ന മലയാള ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
  • രാവിലെ പതിനൊന്ന് മണി വരെ നടത്തിയ റെയ്ഡില്‍ ലാപ്ടോപും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്ക്കുകളുമാണ് പോലീസ് പിടിച്ചെടുത്തത്.
'ഞാന്‍ നേരിട്ട് ഹാജരാകുമായിരുന്നല്ലോ' -റെയ്ഡിനെത്തിയവരോട് തട്ടിക്കയറി സഞ്ജന

ബംഗളൂരൂ: കന്നഡ സിനിമാ രംഗത്തെ ലഹരി മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് റെയ്ഡ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറി നടി സഞ്ജന. ഇന്നലെ രാവിലെ ആറരയോടെയാണ് ഉദ്യോഗസ്ഥര്‍ താരത്തിന്‍റെ ഇന്ദിരാനഗറിലെ ഫ്ലാറ്റ് റെയ്ഡ് ചെയ്യാനെത്തിയത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്.

തുളസിപോലെ ഔഷധ ഗുണമുള്ളത്... കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് നടി

'ഞാന്‍ നേരിട്ട് ഹാജരാകുമായിരുന്നല്ലോ' എന്ന് ചോദിച്ച് ഇവരോട് സഞ്ജന തട്ടിക്കയറുകയായിരുന്നു. അപ്രതീക്ഷിത പോലീസ് നീക്കത്തില്‍ താരം പതറി. പിന്നീടു നടിയുടെ അഭിഭാഷകന്‍ എത്തിയ ശേഷമായിരുന്നു റെയ്ഡ്. തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും മറ്റ് സഹായങ്ങള്‍ തേടാതിരിക്കാനുമായാണ് സംഘം മിന്നല്‍ റെയ്ഡ് നടത്തിയതെന്നാണ് വിവരം. 

റിയ പറഞ്ഞിട്ട് സുഷാന്തിന് ലഹരി മരുന്നെത്തിച്ചു നല്‍കിയെന്ന് ഷൊവിക്; റിയയുടെ അറസ്റ്റ് ഉടന്‍?

മലയാളികള്‍ക്ക് സുപരിചിതയായ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയായ സഞ്ജന 'കാസനോവ' എന്ന മലയാള ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. കേസില്‍ സഞ്ജന കുടുങ്ങാന്‍ കാരണമായത് സുഹൃത്ത് രാഹുല്‍ ഷെട്ടി നല്‍കിയ വിവരങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സമന്‍സ് അയച്ചിരുന്നെങ്കിലും നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

ലഹരി മാഫിയ: സെലിബ്രിറ്റി പാര്‍ട്ടികളുടെ സൂത്രധാരന്‍ വിരേന്‍ ഖന്ന അറസ്റ്റില്‍!!

രാഹുല്‍ തന്‍റെ സഹോദരനെ പോലെയാണെന്നും നിരപരാധിയാണെന്നും അവകാശപ്പെട്ട് സഞ്ജന മുംബൈയില്‍ മാധ്യമങ്ങളെ കണ്ടിരുന്നു. രാവിലെ പതിനൊന്ന് മണി വരെ നടത്തിയ റെയ്ഡില്‍ ലാപ്ടോപും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്ക്കുകളുമാണ് പോലീസ് പിടിച്ചെടുത്തത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസിന് ലഹരി മരുന്ന് കേസിലും ബന്ധം..!

കേസ് ബലപ്പെടുത്തുന്ന തെളിവുകള്‍ ഇതില്‍ നിന്ന് ലഭിച്ചതായി സിസിബി ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ്‌ പാട്ടീല്‍ പറഞ്ഞു. അതിനിടെ, കേസില്‍ അറസ്റ്റിലായ കൊച്ചി കലൂര്‍ സ്വദേശി നിയാസ് മുഹമ്മദ്‌ ബംഗളൂരുവിലെ നിശാപാര്‍ട്ടികളിലേക്ക് കേരളത്തില്‍ നിന്നും ലഹരി എത്തിച്ചിരുന്നതായി കണ്ടെത്തി.  

Trending News