തിരുവനന്തപുരം:  Sharon Raj Murder: തിരുവനന്തപുരം പാറശ്ശാലയിൽ കഷായവും ജ്യൂസും കൊടുത്ത് യുവാവിനെ കൊന്നകേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിര്‍മ്മൽ കുമാര്‍ എന്നിവരുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. രാമവര്‍മ്മൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിയാകും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുക. ഇരുവരേയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ്  പ്രതിചേര്‍ത്തത്.  കൂടാതെ ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലുള്ള ഗ്രീഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും.  ഇതിനിടയിൽ ഗ്രീഷ്മയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യണോ എന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയിൽ നൽകും. സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് ഇന്ന് കൈമാറും.


Also Read: Kerala Piravi 2022: ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ; ആഘോഷിക്കാം ഒത്തൊരുമയോടെ


മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് ​ഗ്രീഷ്മ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. ഒപ്പം പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴികൂടിയായപ്പോൾ  കേസന്വേഷണത്തില്‍ വഴി തുറക്കുകയായിരുന്നു.  ഇതിനിടയിൽ കസ്റ്റഡിയിലിരിക്കെ  ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് അണുനാശിനി (ലൈസോൾ) കഴിച്ചാണ് ഇന്നലെ രാവിലെ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുരക്ഷ ഉറപ്പാക്കാതെ പ്രതിയെ ശുചിമുറിയിൽ കൊണ്ടുപോയത് വീഴ്ചയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. നെടുമങ്ങാട് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരായ ഗായത്രി, സുമ എന്നിവർക്കെതിരെയാണ് സസ്പെൻഷൻ നടപടി എടുത്തിരിക്കുന്നത്.  


Also Read: മുതലയും നായക്കുട്ടിയും തമ്മിൽ കിടിലം ഫൈറ്റ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ശുചിമുറിയിൽ പോയി വന്ന ഗ്രീഷ്മ ഛർദ്ദിക്കുകയും തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഗ്രീഷ്മയുടെ ആരോഗ്യം തൃപ്തികരമാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുറ്റം സമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് പോലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയിരുന്നു. ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി നടത്തിയ ഈ ക്രൂര കൊലപാതകത്തിൽ കേരള ജനത ഇപ്പോഴും ഞെട്ടലിലാണ്.  കൊടും ക്രിമിനലുകളെ പോലെ അങ്ങേയറ്റം ആസൂത്രിതമായ നീക്കമാണ് കേസിൽ ഗ്രീഷ്മ നടത്തിയിരിക്കുന്നത്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.