ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴി മാറ്റികൊണ്ട് രഹസ്യ മൊഴി നൽകി. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലം മാത്രമാണ് കുറ്റം സമ്മതിച്ചതെന്നാണ് ഗ്രീഷ്‌മ പുതിയ രഹസ്യ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിൻകര കോടതിയിലാണ് ഗ്രീഷ്മ രഹസ്യ മൊഴി നല്കിയിരിക്കുന്നത്. കോടതിയിൽ നല്കിയ മൊഴി  ക്യാമറയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മുഖ്യപ്രതി ഗ്രീഷ്മ  മൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മയുടെ മൊഴി അനുസരിച്ച് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കേസിൽ നിന്ന്  അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയതിനെ തുടർന്നായിരുന്നു കുറ്റസമ്മതം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ ഗ്രീഷ്മയെ ചോദ്യം ചെയ്യാൻ ആരംഭിച്ച ദിവസം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലാം തന്നെ ഗ്രീഷ്മ നിഷേധിച്ചിരിക്കുകയാണ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പറഞ്ഞത്. ഷാരോണിന് ജ്യൂസിൽ വിഷം നൽകി പലതവണയായി വിഷം നൽകി നല്കിയിരുന്നുവെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു.   എന്നാൽ ഇത് ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമായിരുന്നു പറഞ്ഞതെന്നാണ് ഗ്രീഷ്മ ഇപ്പോൾ പറയുന്നത്. 


ALSO READ: Sharon Raj Death :ഷാരോൺ വധക്കേസ്; നാൾവഴികൾ


ഒക്ടോബർ 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്.  അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബർ 25 നാണ് യുവാവ് മരിക്കുന്നത്. 


കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസ് നീങ്ങാൻ കാരണമായത് ഡോക്ടറുടെ മൊഴിയാണ് .  ഷാരോണിന്റെ ഛർദിയിൽ നീലകലർന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടർ പോലീസിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു . തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.ഈ അന്വേഷണത്തില്‍ കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളിൽച്ചെന്നതെന്നും കണ്ടെത്തിയിരുന്നു.


തുടർന്നാണ് അന്വേഷണം ഗ്രീഷ്മയിലേക്ക് എത്തുകയായിരുന്നു.   തന്റെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും ഷാരോണിന്റെ പക്കൽ ഉണ്ടെന്നും തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്നും ഇതേ തുടർന്നായിരുന്നു കൊലപ്പെടുത്തിയത് എന്നായിരുന്നു ഗ്രീഷ്മ മൊഴി നൽകിയത്.  ചിത്രങ്ങളും ദൃശ്യങ്ങളും തനിക്ക് തിരികെ നൽകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകില്ലെന്നായിരുന്നു ഷാരോണിന്റെ മറുപടി. ഇതേ തുടർന്ന് പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കി. എന്നിട്ടും ഷാരോൺ വഴങ്ങിയില്ല. ഈ ചിത്രങ്ങൾ പ്രതിശ്രുത വരന് കൈമാറുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നതായും മൊഴിയിൽ പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ ഇതെല്ലാം ഗ്രീഷ്മ മാറ്റി പറഞ്ഞിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.