ചിറ്റാരിക്കാൽ: പുറമ്പോക്ക് ഭൂമിയിലെ കാട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. കൊലപാതകം (Murder) നടത്തിയ ഭാര്യ, 2 മക്കൾ, മക്കളുടെ കാമുകന്മാർ, കാമുക്കന്മാരുടെ സുഹൃത്ത് എന്നിങ്ങനെ 6 പേരെ പോലീസ് പിടികൂടി. കടുമേനി സര്‍ക്കാരിയാ കോളനിയിലെ പാപ്പിനിവീട്ടില്‍ രാമകൃഷ്ണനെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ചയാണ് രാമകൃഷ്ണനെ വീട്ടിന് സമീപത്തുള്ള പുറമ്പോക്ക് ഭൂമിയിലെ കാട്ടിനുള്ളിൽ നിന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് ചിറ്റാരിക്കാൽ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കേസിൽ (Case)രാമകൃഷ്ണന്റെ ഭാര്യ തമ്പായി (40), മകള്‍ രാധിക (19), പ്രായപൂര്‍ത്തിയാകാത്ത ഇളയ മകള്‍, മക്കളുടെ കാമുകന്മാരായ പി.എം. മഹേഷ് (19), പി.എസ് സനിൽ, എന്നിവരെയും കാമുകന്മാരുടെ ഒരു സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്.


ALSO READ: Kasargod Firing: അധോലോക സംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ട് പോലീസുകാർക്ക് പരിക്ക്


 രണ്ടാമത്തെ മകൾ ഗർഭിണിയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ കാമുകനെതിരെ പോക്‌സോ (Pocso) കേസ് പ്രകാരം കേസെടുത്തിട്ടുണ്ട്.  രാമകൃഷണന്റെ മക്കളുടെ പ്രണയവിവരം അറിഞ്ഞ രാമകൃഷ്‌ണൻ ഇതിനെ എതിർത്തിരുന്നു. ഈ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.തിങ്കളാഴ്ച രാത്രിയോടെയാണ് കൊലപാതകം നടത്തിയത്. 


ALSO READ: Murder: തിരുവനന്തപുരത്ത് ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു


രാത്രി ഉറങ്ങി കിടക്കുകയായിരുന്ന രാമകൃഷ്‌ണനെ ഭാര്യയും മക്കളും, കാമുകന്മാരും സുഹൃത്തും ചേർന്ന് കെട്ടി തൂക്കി കൊല്ലുകയായിരുന്നു. രാമകൃഷ്‌ണൻ മരിച്ചു വെന്ന് ഉറപ്പിച്ച ഇവർ കഴുത്തിൽ നിന്ന് സാരി അഴിച്ച് മാറ്റി തോർത്ത് കഴുത്തിൽ കെട്ടി വീട്ടിന് സമീപത്തുള്ള പുറമ്പോക്ക് ഭൂമിയിലെ കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് (Police) ഉദ്യോഗസ്ഥർ അറിയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണം തൂങ്ങി മരണമാണെന്ന് കണ്ടെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.