Murder: തിരുവനന്തപുരത്ത് ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു
യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നു. ആര്യനാട് ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരുവനന്തപുരം: യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നു. തിരുവനന്തപുരം (Thiruvananthapuram) ആനാട് സ്വദേശിയായ അരുണിനെയാണ് (36) കൊല്ലപ്പെടുത്തിയത്. ആര്യനാട് ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറ്റാരോപിതരായ യുവാവിന്റെ ഭാര്യയെയും ഭാര്യയുടെ കാമുകനെയും അറസ്റ്റ് ചെയ്‌തു.
അരുണിന്റെ ഭാര്യ അഞ്ചു, കാമുകനായ ശ്രീജു എന്നിവരെയാണ് അറസ്റ്റ് (Arrest) ചെയ്‌തത്. വളരെ നാളുകളായി പിണക്കത്തിലായിരുന്ന കൊല്ലപ്പെട്ട യുവാവ് അരുണും ഭാര്യ അഞ്ചുവും പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. അഞ്ചുവിന്റെയും ശ്രീജുവിന്റെയും ബന്ധത്തെ തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്നും അതിനെ തുടർന്നാണ് അഞ്ചു താമസം മാറിയതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ: Murder: മദ്യം കൊടുത്ത് മയക്കിയ ശേഷം മകൾ അച്ഛനെ തീ കൊളുത്തി കൊന്നു
ചൊവ്വാഴ്ച്ച രാത്രിയോടെ അഞ്ചു ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് ഭർത്താവായ അരുൺ എത്തിയിരുന്നു. അഞ്ചു താമസിക്കുന്ന വീട്ടിൽ കാമുകനായ ശ്രീജുവിനെ കണ്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലായി. തുടർന്ന് കൊലപാതകത്തിൽ (Murder) കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അനുമാനിക്കുന്നു. പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
ALSO READ: ചെടി പിഴുത് മാറ്റിയതിനെ തുടർന്ന് അയൽവാസി 12 വയസ്സുകാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിച്ച് വരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ കേസിൽ കൂടുതലെന്തെങ്കിലും പറയാനാവു എന്നാണ് പോലീസ് (Kerala Police) പറയുന്നത്. ആര്യനാട് സി.ഐക്കാണ് നിലവിൽ കേസിൻറെ അന്വേഷണ ചുമതല. കൊലപാതകം നടന്ന സമയത്ത് അഞ്ചുവിന്റെ മകളും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. പ്രതികളെ ഇരുവരെയും ചോദ്യം ചെയ്‌ത് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...