തിരുവനന്തപുരം UAE കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി ജ്യോതികൃഷ്ണ. ഇന്‍സ്റ്റഗ്രാം (Instagram) ലൈവിലാണ് താരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ALSO READ | മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ
ലൈവിനിടെ ഭര്‍ത്താവിനെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരാനും താരം തയാറായി. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേരള പോലീസിലും ദുബായ് (Dubai) പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും താരം ലൈവില്‍ പറഞ്ഞു. രാവിലെ മുതല്‍ വാര്‍ത്തകളുടെ സത്യാവസ്ഥ അന്വേഷിച്ച് വിളിക്കുന്നവരുടെയും മെസേജ് അയക്കുന്നവരുടെയും തിരക്കായിരുന്നു എന്നും സുഹൃത്താണ് വാര്‍ത്തയുടെ ലിങ്ക് അയച്ചു തന്നതെന്നും ജ്യോതി പറഞ്ഞു.
ALSO READ | Gold smuggling case: സത്യം അറിയണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം
ലിങ്കിലെ വാര്‍ത്ത കണ്ടപ്പോള്‍ പത്ത് മുന്‍പ് വരെ തന്റെയടുത്ത് കിടന്നയാളെ ഇത്രയും പെട്ടന്ന് അറസ്റ്റ് ചെയ്തോ എന്ന് തോന്നിയെന്നും നോക്കിയപ്പോള്‍ അദ്ദേഹം ലിവിംഗ് റൂമില്‍ ഉണ്ടായിരുന്നു എന്നും താരം പറയുന്നു. സ്വര്‍ണക്കടത്ത് കേസു(Gold Smuggling Case)മായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 8ന് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവും നടി രാധികയുടെ സഹോദരനുമായ അരുണ്‍ അറസ്റ്റിലായി എന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.
ALSO READ | സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; 3000 പേർക്കെതിരെ കേസ്; 500 പേർ അറസ്റ്റിൽ
കുറെ കാലം സോഷ്യല്‍ മീഡിയ തന്നെ നല്ല രീതിയില്‍ കൊന്നിട്ടുണ്ടെന്നും ഇപ്പോള്‍ എല്ലാത്തില്‍ നിന്നും വിട്ടു നിന്നിട്ടും ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുകയാണെന്നും ജ്യോതി കൃഷ്ണ പറയുന്നു. ദുബായില്‍ സന്തോഷമായാണ് താനും കുടുംബവും ജീവിക്കുന്നതെന്നും സ്വര്‍ണക്കടത്ത് കേസുമായി തനിക്കോ ഭര്‍ത്താവിനോ യാതൊരു ബന്ധവുമില്ലെന്നും ജ്യോതി വ്യക്തമാക്കി.
ALSO READ | പെരുമഴയത്ത് BJP മാര്‍ച്ചിന് നേരെ ഒറ്റയാന് പ്രതിരോധം; CPM പ്രവര്‍ത്തകന്റെ ചിത്രം വൈറല്‍
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നാട്ടിലും ദുബായ് പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ് ജ്യോതികൃഷ്ണ. രാധികയുടെ സഹോദരന് അരുണ്‍ രാജയെയാണ് ജ്യോതികൃഷ്ണ വിവാഹം ചെയ്തത്.