ദുര്‍മന്ത്രവാദം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING


Hyderabad: മന്ത്രവാദ കര്‍മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച്‌  സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ (Software Engineer)  ജീവനോടെ കത്തിച്ചു. തെലങ്കാനയിലെ (Telangana) ജഗ്തിയാല്‍ ജില്ലയിലാണ്  സംഭവം.


ബംഗളുരു കേന്ദ്രീകരിച്ച്‌ ജോലി ചെയ്യുന്ന റചര്‍ല പവന്‍ കുമാര്‍ എന്ന 38കാരനായ യുവാവ് കഴിഞ്ഞ ദിവസം തെലങ്കാനയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ദുര്‍മന്ത്രവാദം  ചെയ്യുന്നുണ്ടെന്ന് ആരോപിച്ച്‌ ഇയാളെ ബന്ധു തീകൊളുത്തി കൊല്ലുകയായിരുന്നു.


കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവിന്‍റെ  പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ‌കൊലപാതകം നടത്തിയതെന്നാണ് പോലീസിന്‍റെ  പ്രാഥമിക നിഗമനം. കൃത്യത്തില്‍ പവന്‍ കുമാറിന്‍റെ ഭാര്യായുടെ ബന്ധുക്കള്‍ക്ക് നേരേയാണ് സംശയം.


പവനിന്‍റെ ഭാര്യ കൃഷ്ണവേണിയുടെ സഹോദരനായ ജഗന്‍ ഈയടുത്താണ് അസുഖബാധിതനായി മരിച്ചത്. തുടര്‍ന്ന് കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കു ചേരുന്നതിനായാണ് യുവാവ് ഭാര്യക്കൊപ്പം ഇവിടെയെത്തിയത്. ഇവിടെ ഒരു ക്ഷേത്രത്തിന് സമീപത്തെ താത്ക്കാലിക ഷെഡിലായിരുന്ന ജഗന്‍റെ ഭാര്യ സുമലതയെ കാണാന്‍ പവനെത്തി. അവിടെവച്ചാണ്‌ പവന്‍  ആക്രമിക്കപ്പെട്ടത്. സുമലതയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ ഒരു മുറിയിലിട്ട് പൂട്ടിയ ശേഷം പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


Also read: ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി തർക്കം; 40 കാരൻ അമ്മയേയും സഹോദരിയേയും കൊന്നു..!


കഴിഞ്ഞ ഒക്ടോബറില്‍ സമാനമായ സംഭവം ഝാര്‍ഖണ്ഡില്‍ നടന്നിരുന്നു. മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മന്ത്രവാദികളെന്ന് ആരോപിച്ച്‌ ന​ഗ്നരാക്കി മര്‍ദ്ദിച്ചിരുന്നു. അസമില്‍ 50 കാരിയായ വിധവയടക്കം രണ്ട് പേരെ മര്‍ദ്ദിച്ച്‌ കൊന്ന് മൃതദേഹം കത്തിച്ചുകളഞ്ഞിരുന്നു.